Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • Investigation
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Interviews
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

ശിവൻ്റെ സ്വപ്നം – പെയ്തൊഴിയാതെ 3

Web Desk by Web Desk
Oct 24, 2021, 10:25 pm IST
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ഗ്രൂപ്പില്‍ ചേരൂ.

മരിച്ചവരെക്കുറിച്ച് നിരന്തരം എഴുതേണ്ടി വരിക അത്ര സുഖമുള്ള കാര്യമല്ല എന്നറിയാം. ശിവശങ്കരൻ നായർ എന്ന ശിവൻ ചേട്ടൻ്റേത്. ഞെട്ടലുണ്ടാക്കുന്ന മരണമല്ലെന്നും അറിയാം. എക്കാലത്തും പ്രണയാതുരനായിരുന്ന പ്രിയ സുഹൃത്തായിരുന്നു എനിക്ക് ശിവൻ ചേട്ടൻ.

അതിപ്രശസ്തനായ ഫോട്ടോഗ്രാഫർ, ചലച്ചിത്രനിർമാതാവും സംവിധായകനും  സിനിമാരംഗത്ത് പ്രശസ്തരായ  മക്കളുടെ അച്ഛൻ ,  സുഹൃത്തുക്കൾക്ക് എന്നും പ്രിയപ്പെട്ട ഒരാൾ. അങ്ങനെ ബഹുമുഖ വ്യക്തിത്വം കൊണ്ട് തിളങ്ങിയ ഒരാൾ. ഞാൻ ജോലി ചെയ്തിരുന്ന പബ്ളിക് റിലേഷൻസ് വകുപ്പിലെ ആദ്യകാല ഫോട്ടോഗ്രാഫറായിരുന്നു അദ്ദേഹം. സർക്കാർ ചടങ്ങുകളുടെ ഫോട്ടോ പകർത്തി ഒടുങ്ങേണ്ടതല്ല തൻ്റെ കരിയർ എന്ന ബോധമുണ്ടായിരുന്നത് കൊണ്ടാവാം അദ്ദേഹം രാജിവച്ച് കളമൊഴിഞ്ഞു. എങ്കിലും സെക്രട്ടേറിയറ്റിലേയ്ക്ക്  ഇടയ്ക്കിടെയുള്ള സന്ദർശനവേളകളിൽ അദ്ദേഹം എൻ്റെ ഓഫീസ് മുറിയിലുമെത്തിയിരുന്നു. എഴുത്തിൻ്റെ കാര്യത്തിൽ സദാ അലസയായിരുന്ന എന്നെ അക്ഷരങ്ങളുടെ മാസ്മരിക ലോകത്തേയ്ക്ക് കൊണ്ടു പോകുക തൻ്റെ നിയോഗമാണെന്ന് ശിവൻ ചേട്ടൻ അവകാശപ്പെട്ടിരുന്നു.  

എൻ്റെ ഭർത്താവും ചലച്ചിത്ര തിരക്കഥാകൃത്തുമായ ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ അദ്ദേഹത്തിൻ്റെ മകൻ സംഗീത് ശിവൻ ഒരുക്കിയ ചിത്രമാണ് “യോദ്ധ”. കുട്ടികളുടെ സിനിമയായിരുന്നു ശിവൻ ചേട്ടൻ്റെ സ്വപ്ന പദ്ധതി. അതീവ സങ്കീർണമായ വിഷയമായതിനാൽ ഞാനൊരു കേൾവിക്കാരി മാത്രമായിരുന്നു. ഒടുക്കം എന്നോട് പറഞ്ഞ് മടുത്ത് അദ്ദേഹം സ്വയം പിൻ വാങ്ങി.  മരണവും ഒരു പിൻവാങ്ങലാണല്ലോ. പ്രതീക്ഷകളിൽ നിന്ന്, ആഗ്രഹങ്ങളിൽ നിന്ന്, വേദനകളിൽ നിന്നുമൊക്കെയുള്ള നിരുപാധികമായ ഒരു പിൻമാറ്റം. 

എന്നോട് പലപ്പോഴായി ശിവൻ ചേട്ടൻ  പങ്കുവച്ച സ്വന്തം ജീവാതാനുഭവ നുറുങ്ങുകൾ ഏതൊരു സിനിമാക്കഥയെയും വെല്ലുന്ന തരത്തിലുള്ളതായിരുന്നു. അമ്പലവാസിയായ ഹരിപ്പാട്ടുകാരൻ. ഇളംപ്രായത്തിൽ മുറപ്പെണ്ണിനോട് തോന്നിയ കടുത്ത പ്രണയം. ജീവിക്കാൻ ചുറ്റുപാടില്ലാത്തവൻ്റെ പ്രണയം ബന്ധുക്കൾ അംഗീകരിച്ചില്ല. ഒടുവിൽ കാമുകിയുമൊത്ത്  ഒളിച്ചോട്ടം. പറയത്തക്ക ജീവിത സാഹചര്യമൊന്നും ഒരുക്കാതെയുള്ള പലായനം ഒഴുക്കിനെതിരെയുള്ള നീന്തലായിരുന്നു. എന്തെന്ത് പ്രതിസന്ധികളാണ് കാത്തിരുന്നതെന്നോ. ജീവിത യാതനകളിൽ ഉലയാതെ ഒപ്പം നിന്ന സഖി. പരിഹസിച്ചവരോടുള്ള പക മാത്രമായിരുന്നു  ഉയരങ്ങളിലെത്താനുള്ള ഊർജം. 

“എൻ്റെ മണി (ഭാര്യ)ക്കുള്ളതായിരുന്നു  പിന്നീടുള്ള ഓരോ വിജയവും.” 

എൻ്റെ ഓഫീസ് മുറിയിലിരുന്ന് ശിവൻ ചേട്ടൻ ഒത്തിരിത്തവണ അനുഭവങ്ങളുടെ കെട്ടറുത്തു. അകാലത്തിൽ വിട പറഞ്ഞ  ഭാര്യയെപ്പറ്റി പറയുമ്പോൾ ഉന്മാദഭരിതനായ കാമുകനെപ്പോലെ “‘എൻ്റെ മണി , എൻ്റെ മണിയുടെ  സന്തോഷം ,എൻ്റെ മണിയുടെ ചിരി , എൻ്റെ മണിയുടെ സ്വപ്നം…” 

അതെ, അതിവൈകാരികതയുടെ ഓളപ്പാത്തികളിൽ ആ ഹൃദയം ചാഞ്ചാടുന്നത് വ്യക്തമായും ഞാനറിഞ്ഞിരുന്നു. നഷ്ടസ്വപ്നങ്ങളുടെ പിന്നാമ്പുറത്തേക്ക് പുറപ്പെട്ട് പോയ പ്രണയിയുടെ മനസ്സിൻ്റെ വിഹ്വലതകൾ ആകാംക്ഷയോടെ അതിലേറെ  അനുതാപത്തോടെ ഞാൻ നിശബ്ദം കേട്ടിരുന്നു . 

ReadAlso:

മനുഷ്യനു വേണ്ടി ഇടപെടണം ?: എത്ര മനോഹരമായ വാക്ക്; അതിലേറെ മനോഹരം ആ വാക്ക് പറഞ്ഞ മനുഷ്യസ്‌നേഹി; കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നമിക്കുന്നു; എല്ലാം തോറ്റിടത്ത് മനുഷ്യത്വം വിജയിച്ചു

രണ്ടു പിണറായി വിജയന്‍ സര്‍ക്കാരുകള്‍ ?: 3 മന്ത്രിമാര്‍ക്ക് മാര്‍ക്കിടാമോ ?; വിദ്യാഭ്യാസം, ആരോഗ്യം, ധനം ഇവയൊന്നു നോക്കൂ ? ആരൊക്കെയാണ് ഗുണവും മണവുമുണ്ടായിരുന്നവര്‍ ?

അവര്‍ക്ക് അവകാശപ്പെട്ടതാണ് അത് ?: അന്വേഷണം ന്യൂസിനു ലഭിച്ച അവാര്‍ഡ് തുകയില്‍ ഒരുപങ്ക് ‘ശ്രീചിത്രാ പൂവര്‍ഹോമിലെ’ കുട്ടികള്‍ മധുരം പകര്‍ന്നു; മനുഷ്യത്വത്തെ തൊട്ടാണ് അന്വേഷണത്തിന്റെ യാത്ര തുടരുന്നത്

തെരുവില്‍ മാനഭംഗപ്പടുന്നോ ഭാരതാംബ ?: ഗവര്‍ണറുടെ ആക്രമണത്തില്‍ സര്‍ക്കാര്‍ പ്രതിരോധം ദുര്‍ബലമോ ?; ഭാരതാംബയുടെ യഥാര്‍ഥ ശത്രുവിനെ കണ്ടെത്താന്‍ വിഷമിക്കുന്നത് ജനം ?; ഭരണഘടനയോട് സര്‍ക്കാര്‍ ചെയ്യുന്നതെന്ത് ?

അന്വേഷണം ന്യൂസിന് നിയമസഭാ അവാര്‍ഡ്: സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അവാര്‍ഡ് സമ്മാനിച്ചു; ചരിത്ര വഴികളിലൂടെ അന്വേഷണം മുന്നോട്ട് 

”എൻ്റെ മണിയുടെ കഥ ഒന്നെഴുതാമോ,  സിനിമയാക്കാം, നമുക്ക്.  സംഗീത് ചെയ്യട്ടെ ,സന്തോഷിൻ്റെ ക്യാമറ….” ഓരോ കഥ പറച്ചിലിനിടയിലും ശിവൻ ചേട്ടൻ ഇങ്ങനെ ഓർമപ്പെടുത്തിക്കൊണ്ടിരുന്നു. 

ഭാര്യയുടെ ചരമവാർഷിക ദിനത്തിൽ  തിരുവനന്തപുരം പോങ്ങും മൂട്ടിലെ വീടിന് പിന്നിലെ ചേലൊത്ത ശവക്കൂടീരത്തിൽ ക്ഷണിക്കപ്പെട്ട  സദസ്സിനായ് മികച്ച സംഗീതക്കച്ചേരി ഒരുക്കിയിരുന്നു ശിവൻ ചേട്ടൻ. എന്തെന്ന് നിർവചിക്കാനാവാത്ത  ഒരനുഭൂതി, അലൗകികമായ എന്തോ ഒന്ന് ആ പരിസരത്ത് തങ്ങി നിന്നിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ജീവിച്ച് കൊതിതീരാതെ കടന്ന് പോയ ഒരാത്മാവിൻ്റെ നെടുവീർപ്പുകൾക്കായ് ഞാൻ കാതോർത്തിട്ടുമുണ്ട്. 
 
ഡോ.ഓമനക്കുട്ടിയുടെ ആലാപനം കേട്ടിരുന്ന ഒരു സന്ധ്യയ്ക്ക് , “ഏറ്റവും പിന്നിലിരിക്കാം ഞാൻ, എൻ്റെ മണി അവിടെ തനിച്ചല്ലേ ” എന്ന് മന്ദഹാസത്തോടെ , കാവ്യാത്മകമായി ഉരുവിട്ട്  എന്നെ ഞെട്ടിച്ചു, ആ നിത്യ കാമുകൻ. 

പ്രശസ്തരായ മക്കൾ ലോകത്തിൻ്റെ ഏത് ഭാഗത്തായാലും ആ ദിവസം നാല് പേരും നിർബ്ബന്ധമായും തന്നോടൊപ്പം അമ്മയ്ക്കരികിൽ ഉണ്ടായിരിക്കണമെന്നും അദ്ദേഹത്തിൻ്റെ ആഗ്രഹം മക്കളും തെറ്റിക്കാറില്ല. . 

ഭൂമിയിലെ താമസക്കാർക്ക് പരിചിതമല്ലാത്ത എവിടെയോ ഒരിടത്ത് ശിവൻ ചേട്ടൻ ഇനിയും സംഗീതസന്ധ്യ ഒരുക്കുമെന്നറിയാം. നിശ്ചയമായും എനിക്കും ക്ഷണമുണ്ടാകുമെന്നും അറിയാം. പഴയത് പോലെ നിരന്തരം വിളിച്ച് ഓർമപ്പെടുത്തുകയൊന്നും വേണ്ട കേട്ടോ , ഞാൻ വരും. സ്നേഹ വിളികളെ ആർക്കാണ് തിരസ്ക്കരിക്കാനാവുക.
  
അതുവരേയ്ക്കും ശുഭയാത്ര ….

Latest News

വിയറ്റ്നാമിൽ വിനോദ സഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം; 27 മരണം | tourist-boat-capsizes-in-vietnams-halong-bay-27-deaths

ഷാർജയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ‌; ഭർത്താവിനെതിരെ കുടുംബം | Atulya Satheesh Kollam native who found dead in Sharjah

തരൂരിനെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി | ernakulam-dcc-shashi-tharoor-boycott

ഗാന്ധി കുടുംബത്തിനെതിരെ ഒന്നും പറഞ്ഞിട്ടില്ല’; അടിയന്തരാവസ്ഥ ലേഖനത്തില്‍ വിശദീകരണവുമായി തരൂര്‍ | shashi-tharoor-clarifies-on-emergency-article

‘കോച്ചസ് എംപവര്‍മെന്റ് പ്രോഗ്രാം 2025’; കായിക പരിശീലകര്‍ക്ക് നല്‍കിയ പരിശീലന പരിപാടിക്ക് സമാപനം; രണ്ടു ഘട്ടമായി പത്തു ദിവസം നീണ്ടു നിന്ന പരിപാടിയില്‍ 187 കോച്ചുമാര്‍ പരിശീലനം നേടി

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഗാസയില്‍ പാര്‍ലെ-ജിയ്ക്ക് 2,342 രൂപ; ഭക്ഷ്യക്ഷാമം അതിരൂക്ഷം

റെട്രോയുടെ ഡബ്ബിംഗ് പതിപ്പും വൻദുരന്തം; ‘കന്നിമ’ ഗാനത്തെ കീറിമുറിച്ച് ട്രോളന്മാർ, വീഡിയോ വൈറൽ…

മുൻകാമുകന്റെ വിവാഹസൽക്കാരം അലങ്കോലമാക്കി യുവതി; വീഡിയോ വൈറൽ…

ഫിറോസ്‌പുരിലെ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചു; ഒരു കുടുംബത്തിന് പരിക്ക്; അതിർത്തിയിൽ വെടിവയ്പ്പും ഷെല്ലാക്രമണവും

സലാൽ അണക്കെട്ട് തുറന്ന് ഇന്ത്യ; അതിർത്തിയിൽ ‘ജലയുദ്ധം’, വീഡിയോ കാണാം…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.