ഷാര്‍ജ: ഇന്ന് നടന്ന ആദ്യ ട്വന്റി 20 ലോകകപ്പ് മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കയ്ക്ക് ആറുവിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക ഏഴുപന്തുകള്‍ ശേഷിക്കേ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി.
അര്‍ധസെഞ്ചുറി നേടിയ ചരിത് അസലങ്കയും ഭനുക രജപക്സയുമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്. അസലങ്ക 80 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. രജപക്സ 53 റണ്‍സ് നേടി.
ബംഗ്ലാദേശിനുവേണ്ടി നസും അഹമ്മദ്, ഷാക്കിബ് അല്‍ ഹസ്സന് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സെയ്ഫുദ്ദീന്‍ ഒരു വിക്കറ്റ് നേടി.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു.
62 റണ്‍സെടുത്ത ഓപ്പണര്‍ നയീം ഷെയ്ഖിന്റെയും 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന മുഷ്ഫിഖുര്‍ റഹീമിന്റെയും തകര്‍പ്പന്‍ ബാറ്റിങ്ങാണ് ബംഗ്ലാദേശിന് മികച്ച സ്കോര്‍ സമ്മാനിച്ചത്.
ശ്രീലങ്കയ്ക്ക് വേണ്ടി ചമിക കരുണരത്നെ, ബിനുര ഫെര്‍ണാണ്ടോ, ലാഹിരു കുമാര എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe