ദുബായ്: ട്വന്റി 20 ലോകകപ്പില്‍ (T20 World Cup 2021) ഇന്ത്യയ്ക്കെതിരേ ടോസ് നേടിയ പാകിസ്താന് ബൗളിങ് തിരഞ്ഞെടുത്തു. ലോകകപ്പുകളുടെ ചരിത്രത്തില്‍ ഇതുവരെ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിച്ചിട്ടില്ല. 12 തവണ ഏകദിന – ട്വന്റി 20 ലോകകപ്പുകളില്‍ ഏറ്റുമുട്ടിയതില്‍ 12 തവണയും വിജയം ഇന്ത്യയ്ക്കൊപ്പം നിന്നു.
ഇന്ത്യന്‍ ഇലവന്: Rohit Sharma, KL Rahul, Virat Kohli(c), Suryakumar Yadav, Rishabh Pant(w), Hardik Pandya, Ravindra Jadeja, Bhuvneshwar Kumar, Mohammed Shami, Varun Chakaravarthy, Jasprit Bumrah
പാകിസ്ഥാന് ഇലവന്: Babar Azam(c), Mohammad Rizwan(w), Fakhar Zaman, Mohammad Hafeez, Shoaib Malik, Asif Ali, Imad Wasim, Shadab Khan, Hasan Ali, Haris Rauf, Shaheen Afridi
Babar Azam has won the toss and opted to field.
🇮🇳 or 🇵🇰, who are you backing? #T20WorldCup | #INDvPAK | https://t.co/UqPKN2ouME pic.twitter.com/ms1OlUnkSQ
— T20 World Cup (@T20WorldCup) October 24, 2021
ദുബായില്‍ വൈകിട്ട് ഏഴരയ്ക്കാണ് ഇന്ത്യ-പാക് പോരാട്ടം. പ്രതിഭകളെ കൊണ്ട് സമ്പന്നമായ ഇന്ത്യയ്ക്കാണ് വിജയ സാധ്യതയില്‍ മുന്‍തൂക്കമെങ്കിലും ബാബര്‍ അസം, മുഹമ്മദ് റിസ്വാന്, ഫഖര്‍ സമാന് എന്നിവരടങ്ങുന്ന പാക് ബാറ്റിങ് നിരയും ഒട്ടും മോശമല്ല.
അതേസമയം, ലോകകപ്പ് വേദികളില്‍ പാകിസ്ഥാന് ഒരിക്കല്‍ പോലും ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പില്‍ ഏഴ് തവണ ഇരുവരും മുഖാമുഖം വന്നപ്പോള്‍ നിരാശയായിരുന്നു പാകിസ്ഥാന് ഫലം. ടി20 ലോകകപ്പില്‍ അഞ്ച് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ അഞ്ചിലും ഇന്ത്യ ആധിപത്യം പുലര്‍ത്തി.
ടി20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതുവരെ ആകെ ഇന്ത്യ 115 മത്സരങ്ങളില്‍ കളിച്ചിട്ടുണ്ട്. 73 കളിയില്‍ ജയിച്ചപ്പോള്‍ 37ല്‍ തോറ്റു. രണ്ട് മത്സരം ടൈയായി. ഫലമില്ലാതെ പോയത് മൂന്ന് കളികള്‍. ഇന്ത്യയുടെ വിജയശതമാനം 63.5. പാകിസ്ഥാന് ഇതുവരെ 129 ട്വന്റി 20യില്‍ കളിച്ചിട്ടുണ്ട്. 77 ജയം നേടിയപ്പോള്‍ 45 കളിയില്‍ തോറ്റു. രണ്ട് മത്സരം ടൈയായി. മത്സര ഫലമില്ലാതെ പോയത് അഞ്ച് കളിയില്‍. വിജയശതമാനം 59.7.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9
Subscribe Anweshanam Youtube https://youtube.com/c/Anweshanamlive
Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm
Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe