കോവിഡ് പൊട്ടിപുറപ്പെടും മുൻമ്പ് വരെ ജീവിതം കെട്ടിപ്പടുക്കുവാനുള്ള ഓട്ടം ഒട്ടേറെ കലാകാരൻകരുടെ കഴിവിനെ കുഴിച്ചു മൂടിയിരുന്നു. എന്നാൽ കഴിഞ്ഞ രണ്ടു ദശാബ്ദത്തിനിടയിൽ കലാരംഗത്ത് പുതിയ പരീക്ഷണങ്ങൾ നടന്നതും വിസ്മയത്തിലാണ്ടുപോയ തങ്ങളുടെ കഴിവുകളെ പ്രൊഫഷണലുകൾ അല്ലാത്ത കലാപ്രവർത്തകർ തിരികെപിടിച്ചതും കോവിഡ് കാലത്താണ്. ലോക പ്രശസ്ത ഫാഷൻ ലോയറായ ഒ. വി. മുസ്തഫ സഹീറും ഇപ്പോൾ അത്തരം ഒരു പാതയിലാണ്.
1976 ൽ ഇറങ്ങിയ ബാലിക ബദു എന്ന ഹിന്ദി ചിത്രത്തിൽ ആർ. ഡി. ബർമൻ സംഗീതം നൽകി അമിത് കുമാർ ഗാംഗുലി ആലപിച്ച ബെഡെ അഛേ ലഗ്തെഹെ എന്ന ഗാനത്തിന് കോവെർസോങ്ങ് ഇറക്കി യൂട്യൂബിന്റെ ഹിറ്റ്ചാർട്ടിൽ ഇടം നേടിയിയിരിക്കുകയാണ് മുസ്തഫ സഹീർ. ശനിയാഴ്ച ദുബായിൽ നടന്ന ചടങ്ങിൽ പ്രശസ്ത ഗായകൻ സോനു നിഗം ആണ് കവർസോങ്ങ് റിലീസ് ചെയ്തത്.1981 ൽ തലശ്ശേരി ബ്രണ്ണൻ കോളേജിലെ പഠന കാലത്ത് അറിയപ്പെടുന്ന ഗായകനായിരുന്നു അദ്ദേഹം.
നിയമ ബിരുദം നേടിയ ശേഷവും 2001 വരെ അദ്ദേഹം ഇന്ത്യയിലും വിദേശത്തും പ്രൊഫഷണൽ ഗാനമേളകളിൽ സജീവമായിരുന്നു. 1987 ൽ തലശേരിയിൽ അഭിഭാഷക വൃത്തിയിൽ പ്രവേശിച്ച മുസ്തഫ അക്കാലത്തു തന്നെ സംഗീത സംവിധായകൻ എ.ടി ഉമ്മറുമായി ചേർന്ന് മെലഡി മേക്കേഴ്സ് എന്ന ഒരു ഓർക്കസ്ട്ര തുടങ്ങി. പിന്നീട് 1993 ൽ കേരള ഹൈകോടതിയിലും 1997 ൽ യു എ യിലും എത്തി. അമേരിക്ക, ഇംഗ്ലണ്ട്, നെതർലൻഡ്സ്, ഓസ്ട്രേലിയ, യു.എ.ഇ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ അറിയപ്പെടുന്ന ഗ്ലോബൽ ലോ ലീഗൽ കൺസൾട്ടന്റ് കമ്പനിയുടെ അമരക്കാരനാണ് ഇന്ന് മുസ്തഫ സഹീർ. അതിനിടയിലാണ് പാതിവഴിയിൽ ഉപേക്ഷിച്ച തന്റെ സംഗീതത്തെ അദ്ദഹത്തെ തിരിച്ചു പിടിച്ചത്. കഴിഞ്ഞ വർഷം അന്തരിച്ച ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ സ്നേഹപൂർവമായ നിർബന്ധവും സംഗീത ലോകത്തേക്കുള്ള തിരിച്ചുവരവിന് പ്രചോദനമയതായി മുസ്തഫ പറയുന്നു.
യൂട്യൂബ് ചാനലിൽ റിലീസ് ചെയ്ത https://youtu.be/YQPfvqOGctk ഈ ഗാനം ഒരു ദിവസം പിന്നിടുമ്പോഴേക്കും നിരവധിപേരാണ് ആസ്വദിച്ചിരിക്കുന്നത്. പ്രശസ്ത ഛായാഗ്രാഹകനായ സജാദാണ് കവർ സോങ്ങിന്റെ ദൃശ്യാവിഷ്കാരം നിർവഹിച്ചിരിക്കുന്നത്. യുവ സംഗീതജ്ഞനായ മിഥുൻ ജയരാജാണ് സംഗീത നിയന്ത്രണം നടത്തിയിരിക്കുന്നത്. ഗാനത്തിന് ചുവട്ടിൽ മുസ്തഫയുടെ സ്വരമാധുരിയെ അഭിനന്ദിച്ചും നിരവധി കമന്റുകൾ വന്നിട്ടുണ്ട്.
കോവിഡ് കാലം തിരിച്ചു നൽകിയ സ്വരമാധുരി
============================================================================
വാര്‍ത്തകള്‍ യഥാസമയം അറിയാന്‍…
Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe