കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ(Monson Mavunkal) കൈവശം തിമിംഗലത്തിന്റെ എല്ല്(Whale Bones) ഉള്ളതായി സംശയം. എട്ടടി നീളമുള്ള രണ്ട് എല്ലുകള്‍ വനംവകുപ്പ് പിടിച്ചെടുത്തു. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷമേ ഇത് സ്ഥിരീകരിക്കൂ. ക്രൈംബ്രാഞ്ച്(Crime Branch) നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. മോന്സന് മാറ്റിയ വസ്തുക്കള്‍ കണ്ടെത്തിയത് കാക്കനാട്ടെ ഒരു വീട്ടില്‍നിന്നാണ്. അതിനിടെ മോന്‍സന്റെ മേക്കപ്പ് മാന്‍ ജോഷി പോക്സോ കേസില്‍ അറസ്റ്റിലായി. മോന്സന് പീഡിപ്പിച്ച പെണ്‍കുട്ടി ജോഷിക്കെതിരെയും മൊഴി നല്‍കിയിരുന്നു.
അതേസമയം, മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട ഒളിക്യാമറ വിവാദം അന്വേഷിക്കുകയാണ് ക്രൈംബ്രാഞ്ച്. പീഡനത്തിനിരയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. മോൻസൻ്റെ സാമ്പത്തിക ഇടപാടുകൾ, ഉന്നത ബന്ധങ്ങൾ എന്നിവയിൽ ഇയാളുടെ മുൻ മാനേജർ ജിഷ്ണുവിൻ്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
തെളിവുകളടങ്ങിയ പെന്‍ഡ്രൈവ് മോന്സന് പറഞ്ഞതനുസരിച്ച് കത്തിച്ചെന്ന് മാനേജര്‍ ജിഷ്ണു വ്യക്തമാക്കി. പലരേയും ഉപദ്രവിച്ചതായി ബോഡീഗാര്‍ഡ് മാത്യു പറഞ്ഞു. മോന്സനുള്പ്പെട്ട കലിംഗാ ഗ്രൂപ്പില്‍ അടിമുടി ദുരൂഹതയാണെന്നു കലിംഗയിലെ ഐപ്കോശി മോന്‍സൻ്റെ ആളാണെന്നും സംഘം വെളിപ്പെടുത്തി.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe