തിരുവനന്തപുരം: അനുവാദമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ പോലീസിനെതിരെ അനുപമ രംഗത്ത്. ഏപ്രിലില്‍ നല്കിയ പരാതിയില്‍ പോലീസ് നടപടിയെടുത്തില്ല. കുട്ടിയെവിടെയെന്ന് അച്ഛന് പറയുന്നില്ലെന്ന മറുപടിയാണ് പോലീസ് നല്‍കിയത്. പോലീസ് മേധാവിയെവരെ അന്ന് സമീപിച്ചിട്ടും നടപടിയുണ്ടായില്ല. സെപ്റ്റംബറില്‍ പുതിയ പോലീസ് മേധാവിക്ക് വീണ്ടും പരാതി നല്കി. ഈ പരാതിയിലാണ് ഇപ്പോള്‍ കേസെടുത്തത്. അതേസമയം, ആദ്യ വിവാഹത്തില്‍ കുട്ടികളില്ലെന്ന് അനുപമയുടെ ഭര്‍ത്താവ് അജിത് പറഞ്ഞു.
അതിനിടെ കുട്ടിയെപ്രസവിച്ച് ആറു മാസത്തിന് ശേഷമാണ് പരാതി നൽകിയതെന്നും പരാതികൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വ്യക്തമാക്കി സിറ്റി പോലീസ് കമ്മിഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. കുട്ടിയെ തട്ടി കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും കേസെടുത്തതായും വിഷയത്തിൽ കോടതിയെ സമീപിക്കാൻ നിർദേശിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കേസിൽ പ്രതികളായ അനുപമയുടെ അച്ഛൻ ജയചന്ദ്രൻ, അമ്മ സ്മിത, സഹോദരി, ഇവരുടെ ഭർത്താവ്, ജയചന്ദ്രൻ്റെ രണ്ട് സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവരെ പോലീസ് ഉടൻ ചോദ്യം ചെയ്യും.
ദത്ത് നല്കിയ കുട്ടിയുടെ അവകാശവാദവുമായി അമ്മ എത്തിയ വിവരം ശിശുക്ഷേമ സമിതി കോടതിയെ അറിയിച്ചെങ്കിലും കുട്ടിയെ കിട്ടാന്‍ കടമ്പകളേറെയാണ്. ദത്ത് നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന സര്‍ക്കാര്‍ ആവശ്യത്തില്‍ നാളത്തെ കോടതിവിധി നിര്‍ണായകമാകും. കുഞ്ഞിൻ്റെ അമ്മ ജീവിച്ചിരിപ്പുണ്ടെന്ന വിവരം സർക്കാരിന് വേണ്ടി ഗവൺമെന്റ് പ്ലീഡർ കോടതിയെ അറിയിച്ചു. വിധി അനുപമയ്ക്ക് അനുകൂലമായാലും ദത്തെടുത്ത ദമ്പതികൾക്കോ, സെൻട്രൽ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റിക്കോ മേല്‍കോടതിയെ സമീപിക്കാം.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe