പരപ്പനങ്ങാടി: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ പ്രതിയായ കുപ്പിവളവിലെ ഷിനോജിനെതിരെ (32) പരപ്പനങ്ങാടി പോലീസ് പോക്സോ പ്രകാരം കേസെടുത്തെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തില്ല. പോലീസും മജിസ്ട്രേറ്റും പീഡനത്തിനിരയാക്കപ്പെട്ട കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് ചാർജ് ചെയ്ത് ദിവസങ്ങൾ പിന്നിട്ടു.
കഴിഞ്ഞ ദിവസം ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിക്കുകയും പോലീസിനോട് തുടർ നടപടി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരുകയാണെന്നും തുടർ നടപടികൾ നിയമപരമായി കൈക്കൊള്ളുമെന്നും പരപ്പനങ്ങാടി സ്റ്റേഷൻ ഓഫീസർ ഹണി കെ ദാസ് പറഞ്ഞു. സംഘ്പരിവാർ പ്രവർത്തകൻ പ്രതിയായ കേസിൽ പോലീസ് ഉദാര സമീപനം കൈകൊള്ളുകയാണെന്നാരോപിച്ച് പ്രദേശത്തെ ഡി വൈ എഫ് ഐ നേതൃത്വം രംഗത്തെത്തി.
============================= വാര്‍ത്തകള്‍ യഥാസമയം അറിയാന്‍… Join Anweshanam WhatsApp Group https://chat.whatsapp.com/JHLCbFc9MhbCtdPC6grlJ9 Subscribe Anweshanam Youtube https://youtube.com/c/Anweshanamlive Follow Anweshanam Google News https://rb.gy/0tbxgdagain/cid4795157.htm Follow Anweshanam Dailyhunt https://m.dailyhunt.in/news/india/malayalam/anweshanam-epaper-anwe