ദോഹ: ഖത്തറിൽ (Qatar) 77 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥരീകരിച്ചുവെന്ന് (new covid infections) പൊതുജനാരോഗ്യ മന്ത്രാലയം (Ministry of Public Health) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. അതേ സമയം ചികിത്സയിലായിരുന്ന 64 പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരാവുകയും ചെയ്തു. പുതിയതായി രോഗം സ്ഥിരീകരിച്ച 77 പേരിൽ 51 പേർക്കും സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയേറ്റത്. വിദേശത്തുനിന്ന് തിരികെയെത്തിയവരായിരുന്നു 26 പേർ.
രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,38,436 ആയി. ഇവരിൽ 2,36,840 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 608 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,866 കൊവിഡ് പരിശോധനകളാണ് നടത്തിയത്. ഇതുവരെ ആകെ 27,87,349 കൊവിഡ് പരിശോധനകൾ രാജ്യത്ത് നടത്തിയിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ ആകെ രണ്ട് പേരെ തീവ്രപരിചരണ വിഭാഗങ്ങളിൽ പ്രവേശിപ്പിച്ചു. ഇവർ ഉൾപ്പെടെ ആകെ 11 പേരാണ് ഇപ്പോൾ ആശുപത്രികളിലെ ഐ.സി.യുകളിൽ ചികിത്സയിലുള്ളത്. പുതിയതായി കൊവിഡ് രോഗികളെയൊന്നും ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടില്ല. രാജ്യത്ത് ഇപ്പോൾ 988 കൊവിഡ് രോഗികളുണ്ട്. ഇവരിൽ 42 പേരാണ് ആശുപത്രികളിൽ ചികിത്സ തേടുന്നതെന്നും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.