ദുബായ് : ടി20 ലോകകപ്പിന് ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനമൊഴിയുമെന്ന് വിരാട് കോലിയുടെ പ്രസ്താവന ഞെട്ടലോടെയാണ് ക്രിക്കറ്റ് ലോകം സ്വീകരിച്ചത്. പിന്നാലെ ഐപിഎലില്‍ നിന്ന് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിന്റെ നായകസ്ഥാനത്ത് നിന്നൊഴിയുമെന്നും കോലി വ്യക്തമാക്കി. അടുത്ത സീസണില്‍ പുതിയ നായകനായിരിക്കും ആര്‍സിബിയെ നയിക്കുക. ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വിട്ടുനില്‍ക്കുന്നതെന്നും കോലി വ്യക്തമാക്കി