കുവൈത്ത് സിറ്റി: കുവൈത്തില്‍(Kuwait) ഡ്രൈവിങ് ലൈസന്‍സും(driving license) വാഹന രജിസ്ട്രേഷനും ( vehicle registration)പൂര്‍ണമായും ഡിജിറ്റല്‍ രൂത്തിലാക്കാനൊരുങ്ങി (digitization)ഗതാഗത വകുപ്പ്. സിവില്‍ ഐഡിയുടെ ഡിജിറ്റല്‍ പതിപ്പായ കുവൈത്ത് മൊബൈല്‍ ഐഡിയുടെ മാതൃകയില്‍ ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷന് കാര്‍ഡും ഉള്‍പ്പെടുത്താനാണ് ആലോചന.
കുവൈത്ത് മൊബൈല്‍ ഐ ഡി ആപ്ലിക്കേഷന്‍ ലഭിച്ച സ്വീകാര്യത കണക്കിലെടുത്താണ് പുതിയ പദ്ധതി. ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതോടെ നിലവില്‍ കാര്‍ഡ് രൂപത്തിലുള്ള ഡ്രൈവിങ് ലൈസന്‍സും വാഹന രജിസ്ട്രേഷനും കൈവശം കൊണ്ടുനടക്കുന്നത് ഒഴിവാക്കാന്‍ വാഹന ഉപയോക്താക്കള്‍ക്ക് സാധിക്കുംമാത്രമല്ല, നിയമലംഘനങ്ങള്‍ക്ക് പിഴ ഈടാക്കല്‍, ഇന്‍ഷുറന്‍സ് നടപടികള്‍ എന്നിവ കൂടുതല്‍ എളുപ്പത്തിലാക്കാനും ഡിജിറ്റലൈസേഷന് സഹായിക്കും. ട്രാഫിക് നിയമം ലംഘിക്കുന്നവര്‍ക്ക് എസ് എം എസ് ആയി അറിയിപ്പ് നല്കുന്ന സംവിധാനം നടപ്പിലാക്കാനും പദ്ധതിയുണ്ട്.