മഞ്ചേരി: മഞ്ചേരി നഗരത്തിലെ കംഫർട്ട് സ്റ്റേഷനിൽ ഭിന്നശേഷിയുള്ളവർക്കയ് നിർമ്മിച്ച റാംപ് ഉപയോഗശൂന്യമാണെന്ന് ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ. റാംപ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള വീൽചെയർ അസോസിയേഷൻ രംഗത്തെത്തിയതോടെ നഗരസഭ വെട്ടിലായി.
സീതിഹാജി സ്മാരക ബസ്റ്റാൻഡിൽ കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത് റാംപിലാണ് ആണ് ഭിന്നശേഷിക്കാർക്ക് കയറാൻ കഴിയാത്തത് എന്ന് പരാതി ഉയർന്നത്. കുത്തനെയുള്ള കയറ്റം ആതിനാൽ കയറി എത്താൻ കഴിയില്ല. അഥവാ വലിച്ചു കയറിയാൽ മിനുസം നിമിത്തം തിരിച്ചിറങ്ങാൻ താഴെ ആളെ നിർത്തണമെന്ന് ഇവർ പറയുന്നു.
15 ലക്ഷം രൂപ ചെലവിലാണ് കംഫർട്ട് സ്റേഷനിൽ പുനർനിർമ്മിച്ചത്. അസോസിയേഷൻ ഭാരവാഹികൾ റാംപ് ഉപയോഗിക്കാൻ ഇന്നലെ വൈകിട്ട് ശ്രമം നടത്തിയെങ്കിലും കയറാനാകാതെ പിന്മാറി. റാംപ് നിർമ്മാണ വൈദഗ്ധ്യം പരിഹസിച്ച് സമൂഹമാധ്യമങ്ങൾ വിമർശനമുയർന്നിരുന്നു. റാംപ് ഒരു അടി ഉയർത്തിന് 12 അടി നീളം വേണമെന്ന ഗവണ്മെന്റ് ഉത്തരവ് നിലനിൽക്കുന്ന സാഹചര്യത്തിൽ എന്ത് അടിസ്ഥാനത്തിലാണ് ഈ റാംപ് പണിതത് എന്ന് സംഘടന ചോദിക്കുന്നു.
വീൽചെയർ മറ്റൊരു ആളെകൊണ്ട് തള്ളി കയറ്റാൻ പോലും കഴിയാത്തവിധം നിർമിച്ച റാംപ് ഉടൻ പൊളിച്ചു മാറ്റി പകരം വീൽചെയറുകാർക്ക് സ്വയം കേറാവുന്ന റാംപ് നിർമിക്കണമെന്നും ഇത്തരം അവസരങ്ങളിൽ വികസനങ്ങൾ നടത്തുന്ന ആലോചന യോഗത്തിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തി കാര്യങ്ങൾ മനസ്സിലാക്കി വികസന പ്രവർത്തനങ്ങൾ നടത്തണം എന്നും ആൾ കേരള വീൽചെയർ റൈറ്റ് ഫെഡറേഷൻ ആവശ്യപെട്ടു.
റാംപ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷൻ താലൂക്ക് സെക്രട്ടറി ഉനൈസ് അരീക്കോട്, കമ്മിറ്റി ഭാരവാഹികൾ സാക്കിയ മാഹിർ, ഷറഫുദ്ദീൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ നഗരസഭ സെക്രട്ടറിക്ക് നിവേദനം നൽകി പ്രതിഷേധിച്ചു. ഭിന്നശേഷിക്കാരെ അപമാനിക്കരുതെന്നും അനുകൂല നടപടി ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അംഗങ്ങൾ പറഞ്ഞു.