യു എ ഇ:ഫുട്ബോള്‍ മത്സരത്തിനിടെ വിദ്വേഷ പ്രചരണം നടത്തിയതിന് യു എ ഇയില്‍ ടെലിവിഷന്‍ ജേണലിസ്റ്റിന് തടവ് ശിക്ഷ. കേസില്‍ അന്വേഷണം നേരിട്ടിരുന്ന രണ്ട് മാധ്യമപ്രവര്‍ത്തകരെ വെറുതെ വിട്ടു. യു എ ഇ ഫെഡറല്‍ പബ്ലിക് പ്രോസിക്യൂഷനാണ് മാധ്യമ പ്രവര്ത്തകന് തടവ് വിധിച്ചത്.
യുഎ ഇ – ഇറാഖ് ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് കേസിനാസ്പദമായ സംഭവം. സമനിലയിലെത്തിയ മത്സരം റിപ്പോര്‍ട്ട് ചെയ്തിരുന്ന മാധ്യമപ്രവര്‍ത്തകര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സഭ്യമല്ലെന്നും വിദ്വേഷം ജനിപ്പിക്കുന്നതുമാണെന്ന് ഫെഡറല്‍ പബ്ലിക് പ്രോസിക്യൂ.ഷന് വിലയിരുത്തിമാധ്യമപ്രവര്ത്തകരുടെ സംഭാഷണം ടെലിവിഷനില്‍ വന്നിരുന്നില്ല
. സംപ്രേഷണം തുടങ്ങുന്നതിന് മുമ്പായിരുന്നു പരാമര്‍ശങ്ങള്‍. എന്നാല്‍, ഈഭാഗം ആരോ ചോര്‍ത്തിയിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയായിരുന്നു. വീഡിയോ വൈറലയാതിന് പിന്നാലെ അബൂദബി മീഡിയ സ്പോര്‍ട്സ് ചാനലിലെ മൂന്ന് മാധ്യമപ്രവര്‍ത്തകരെ പുറത്താക്കി. കുറ്റക്കാരനെന്ന് കണ്ടെത്തിയ മാധ്യമ പ്രവര്ത്തന് അഞ്ചുവര്‍ഷം തടവും, 1360 ഡോളര്‍ പിഴയുമാണ് ശിക്ഷയെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ പ്രവര്‍ത്തകരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.