ലോകത്ത് കോവിഡ് പിടിമുറുക്കിയ ശേഷം ഏറ്റവുമധികംപേർ ബയോ ബബ്ളിൽ കഴിയുന്ന കായികമേളയായിരിക്കും ലോകകപ്പ് ട്വൻറി ട്വൻറി ടൂർണമെൻറ്. കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫുകളുമടക്കം 2,200 പേർക്കായിരിക്കും ഒരേ സമയം ബയോ ബബ്ളിനുള്ളിൽ സുരക്ഷയൊരുക്കുന്നത്. മലയാളിയായ ഷംഷീർ വയലിലിൻറെ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെൽത്ത് കെയറിനാണ് ലോകകപ്പിലെ ആരോഗ്യസംരക്ഷണത്തിൻറെ ചുമതല.
എല്ലാ കളിക്കാരും വാക്സീൻ സ്വീകരിച്ചവരാണെങ്കിലും അഞ്ചുദിവസത്തിലൊരിക്കൽ പിസിആർ പരിശോധനയുമുണ്ടാകും. കോവിഡ് സ്ഥിരീകരിച്ചാൽ ഉടൻ ഹോട്ടലിലെ ഐസൊലേഷനിലേക്ക് മാറ്റും. രോഗിയുമായി ഇടപഴകിയവർക്കു പരിശോധനയുമുണ്ടാകും. ലോകകപ്പിനായി 20,000 പിസിആർ പരിശോധനകളുണ്ടാകുമെന്നാണ് വി.പി.എസ് ഹെൽത്ത് കെയർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഐപിഎല്ലിൽ 30,000 പിസിആർ പരിശോധനകളാണ് നടത്തിയത്.
16 ടീമുകളിലെ കളിക്കാർ, സപ്പോർട്ടിങ് സ്റ്റാഫുകൾ, സ്റ്റേഡിയങ്ങളിലെ ജീവനക്കാർ, കളിക്കാർ താമസിക്കുന്ന ഹോട്ടലിലെ ജീവനക്കാർ, കളിക്കാർക്കു ആരോഗ്യസുരക്ഷയൊരുക്കുന്ന ഡോക്ടർമാരടക്കം ആരോഗ്യപ്രവർത്തകർ, കളിപകർത്തുന്ന ടെലിവിഷൻ ജീവനക്കാർ അങ്ങനെ ലോകകപ്പ് ക്രിക്കറ്റുമായി നേരിട്ട് ബന്ധപ്പെടുന്നവരെല്ലാം ഇനി ഒരു മാസത്തോളം ബയോ ബബ്ൾ എന്ന ആരോഗ്യസുരക്ഷാവലയത്തിലായിരിക്കും.
അടിയന്തര മെഡിക്കൽ സേവനങ്ങൾ, സ്പോർട്സ് മെഡിസിൻ സേവനങ്ങൾ,ആശുപത്രികളിൽ കിടത്തി ചികിത്സ, എയർ ആംബുലൻസ് അടക്കമുള്ള ആംബുലൻസ് സൗകര്യങ്ങൾ എന്നിവ നിമിഷവേഗത്തിൽ ഉറപ്പാക്കാനുള്ള സൌകര്യങ്ങളൊരുങ്ങിക്കഴിഞ്ഞു.