ഷാര്‍ജ: ട്വന്റി 20 ലോകകപ്പ് (t20 world cup) യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തില്‍ നെതര്‍ലന്‍ഡ്സിനെതിരേ(netherlands) അനായാസ ജയവുമായി ശ്രീലങ്ക(sri lanka). നെതർലൻഡ്സിനെ 44ൽ ഓൾഔട്ടാക്കിയ ശ്രീലങ്ക 7.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. യോഗ്യതാ റൗണ്ടിലെ മൂന്ന് മത്സരങ്ങളിലും തോറ്റാണ് നെതര്‍ലന്‍ഡ്സ് മടങ്ങുന്നത്.
ടോസ് നഷ്ടമായി ആദ്യം ബാറ്റിംഗിനിറങ്ങിയ നെതർലൻഡ്സ് നിരയിൽ കോളിൻ അക്കര്മാൻ(11) മാത്രമാണ് രണ്ടക്കം കണ്ടത്. ലഹിരു തിരിമാനയും വനിന്ദു ഹസരംഗയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ കുശാൽ പെരേര(24 പന്തിൽ 33) തകർത്തടിച്ചതോടെ ലങ്ക വിജയത്തിലെത്തി. അവിഷ്ക ഫെര്‍ണാണ്ടോ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു. പഥും നിസ്സങ്ക (0), ചരിത് അസലങ്ക (6) എന്നിവരാണ് പുറത്തായ താരങ്ങള്‍.
ഇതോടെ ആദ്യ റൗണ്ടിലെ മത്സരങ്ങളെല്ലാം പൂർത്തിയായി. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, ബംഗ്ലാദേശ്, ഇംഗ്ലണ്ട് എന്നീ ഉൾപ്പെട്ട സൂപ്പർ 12 ഗ്രൂപ്പ് ഒന്നിലാണ് ശ്രീലങ്ക ഇടംപിടിച്ചത്.
ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, സ്കോട്ലൻഡ് ടീമുകളുള്ള ഗ്രൂപ്പ് രണ്ടിലാണ് നമീബിയ മത്സരിക്കുന്നത്.