മാഞ്ചസ്റ്റർ: ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ (india england test) മാറ്റിവച്ച അഞ്ചാം മത്സരം അടുത്ത വർഷം ജൂലൈ ഒന്നിന് നടക്കും. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ആണ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറിൽ നടന്ന പൂർത്തിയാക്കാൻ കഴിയാതിരുന്ന പരമ്പരയുടെ ഭാഗമായിരിക്കും മത്സരമെന്നും ഇസിബി വ്യക്തമാക്കി.
എഡ്ജ്ബാസ്റ്റണിലാണ് മത്സരം നടക്കുക. പരമ്പരയിൽ നാലു മത്സരങ്ങൾ കഴിഞ്ഞപ്പോൾ ഇന്ത്യ 2-1ന് മുന്നിലാണ്. ജൂലൈയിൽ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ ഏകദിന, ട്വന്റി20 പരമ്പര നടക്കുന്നതിനു മുൻപായാണ് ടെസ്റ്റ്. ഏകദിന, ട്വന്റി20 പരമ്പരകളിൽ മൂന്നു വീതം മത്സരങ്ങളാണ് ഉണ്ടാവുക.
ഈ വര്‍ഷം ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായിരുന്നു ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര. അഞ്ചാം ടെസ്റ്റിനു മുമ്പ് ഇന്ത്യയുടെ മുഖ്യ പരിശീലകന് രവി ശാസ്ത്രി ഉള്‍പ്പെടെ പരിശീലക സംഘാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ മത്സരം നടത്തുന്നതില്‍ ഇന്ത്യന്‍ ടീം വിമുഖത അറിയിക്കുകയായിരുന്നു. അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിട്ടുനില്‍ക്കുകയായിരുന്നു.
മത്സരം റദ്ദാക്കുന്നതില്‍ ഇരു ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കും താത്പര്യമുണ്ടായിരുന്നില്ല. ഇതോടെയാണ് ചര്‍ച്ചകളെ തുടര്‍ന്ന് മത്സരം അടുത്ത വര്‍ഷം നടക്കുന്ന ഇന്ത്യ – ഇംഗ്ലണ്ട് നിശ്ചിത ഓവര്‍ പരമ്പരയ്ക്കു മുമ്പ് നടത്താന്‍ തീരുമാനമായത്.