റിയാദ്: സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഒരാൾ മാത്രമാണ് കോവിഡ് മൂലം മരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. പുതുതായി 51 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 59 പേർ സുഖം പ്രാപിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,162 ഉം രോഗമുക്തരുടെ എണ്ണം 5,37,208 ഉം ആയി.
ആകെ മരണസംഖ്യ 8,774 ആയി ഉയർന്നു. ബാധിച്ച് ഗുരുതര നിലയിലുള്ളവരുടെ എണ്ണം 77 ആയി കുറഞ്ഞു. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.