കുവൈറ്റ് സിറ്റി: കോവിഡ് വ്യാപനം നിയന്ത്രണ വിധേയമായ സാഹചര്യത്തിൽ കുവൈറ്റിൽ ജനജീവിതം സാധാരാണ നിലയിലേക്ക് തിരികെയെത്തുന്നു. ഇതിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങൾ പരമാവധി ഒഴിവാക്കാൻ പ്രധാനമന്ത്രി ശെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ അധ്യക്ഷതയിൽ നടന്ന മന്ത്രിസഭയുടെ പ്രത്യേക യോഗത്തിൽ തീരുമാനമായി. കോവിഡ് നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട് കോവിഡ് അടിയന്തരങ്ങൾക്കായുള്ള മന്ത്രിതല സുപ്രിം കമ്മിറ്റി തയ്യാറാക്കി സമർപ്പിച്ച ശുപാർശകൾ മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു.
പള്ളികളില്‍ സ്രാമൂഹ്യ അകലം ഇല്ലാതെ വിശ്വാസികള്‍ക്ക് ചേര്‍ന്നു നിന്ന് പ്രാര്‍ഥിക്കാന്‍ യോഗം അനുവാദം നല്‍കിയതായി ഗവണ്മെന്റ് കമ്മ്യൂണിക്കേഷന്‍ സെന്റര്‍ തലവന്‍ താരീഖ് അല്‍ മെസ്റിം അറിയിച്ചു. ഇതുപ്രകാരം ഇന്ന് നടക്കുന്ന ജുമുഅ പാര്ഥനയില് അകലം പാലിക്കാതെ ആളുകള്‍ക്ക് വരിനില്‍ക്കാം. നിലവില്‍ ഒന്നര മീറ്റര്‍ അകലം പാലിച്ചാണ് വിശ്വാസികള്‍ പള്ളികളില്‍ പ്രാര്‍ഥനയ്ക്കായി വരിനില്‍ക്കുന്നത്. അതേസമയം, പൂര്‍ണമായി വാക്സിന് എടുത്തവര്‍ മാത്രമേ പ്രാര്‍ഥനയ്ക്ക് എത്താവൂ എന്നും നമസ്ക്കരിക്കുന്നതിനുള്ള വിരിപ്പ് വീട്ടില്‍ നിന്ന് കൊണ്ടുവരണമെന്നും അദ്ദേഹം അറിയിച്ചു