ചെങ്ങന്നൂർ: കാത്തലിക് സിറിയൻ ബാങ്കിൽ(Catholic Syrian Bank) സംസ്ഥാന വ്യാപകമായി നടക്കുന്ന തൊഴിലാളി സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേത്യത്വത്തിൽ ചെങ്ങന്നൂർ ബ്രാഞ്ചിന് മുൻപിൽ പ്രതിഷേധയോഗം ചേർന്നു. ഐ എൻ ടി യു സി ജില്ലാ സെക്രട്ടറി ദേവദാസ് അധ്യക്ഷത വഹിച്ചു. സി ഐ ടി യു ഏരിയാ പ്രസിഡണ്ട് എം കെ മനോജ് ഉദ്ഘാടനം ചെയ്തു.
കെ കെ ചന്ദ്രൻ, പി കെ ശിവൻകുട്ടി, പി ഡി സുനീഷ് കുമാർ, എൻ ആശാ മണി, ഗംഗാദേവി, അജയഘോഷ്, സി വി ശശിധരൻ എന്നിവർ സംസാരിച്ചു. ചെറിയനാട്, കല്ലിശേരി ബ്രാഞ്ചുകളിലും സമരം പൂർണമായിരുന്നു. സി എസ് ബി ബാങ്ക് സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി നടന്ന ബാങ്ക് സമരം ചെങ്ങന്നൂരിൽ പൂർണമായിരുന്നു.