കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ശാഖ തേവരയിൽ പ്രവർത്തനം ആരംഭിച്ചു. ശാഖയുടെ ഉദ്ഘാടനം കൊച്ചിൻ ഷിപ്യാർഡ് എം.ഡിയും ചെയർമാനുമായ മധു എസ്. നായർ നിർവ്വഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എംഡി യും സി.ഇ.ഒ യുമായ കെ. പോൾ തോമസ് ചടങ്ങിൽ അധ്യക്ഷനായിരുന്നു.
ശാഖയുടെ എ.ടി.എം. കൗണ്ടറിന്റെ ഉദ്ഘാടനം ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ചെയർമാൻ പി.ആർ. രവി മോഹനും സേഫ് ഡെപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനം കൊച്ചി മുൻസിപ്പൽ കോർപ്പറേഷൻ കൗൺസിലർ എസ്. ശശികലയും നിർവ്വഹിച്ചു. ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജോർജ് തോമസ്, ബ്രാഞ്ച് ബാങ്കിങ് മേധാവി മാത്യൂസ് മാർക്കോസ് എന്നിവർ സംസാരിച്ചു. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളിലും 2 കേന്ദ്ര ഭരണ പ്രദേശത്തുമായി ഇസാഫ് ബാങ്കിന് 552 ശാഖകളുണ്ട്.