അബുദാബി: ഗതാഗത നിയമങ്ങൾ പാലിച്ച് വാഹനമോടിക്കുന്നവർക്ക് ഇനി സമ്മാനങ്ങളും ലഭിക്കും. വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുകയാണ് അബുദാബി പൊലീസ് (Abu Dhabi Police)ഹാപ്പിനസ് പട്രോൾ സംഘം. സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് അബുദാബി പൊലീസിന്റെ ഹാപ്പിനസ് പട്രോൾ സംഘം സമ്മാനങ്ങളുമായി നിരത്തുകളിൽ കാത്തുനിൽക്കുന്നത്.
നിയമം പാലിച്ച് വാഹനമോടിക്കുന്നവർക്ക് എക്സ്പോ പാസ്പോർട്ടുകളും മറ്റ് സമ്മാനങ്ങളും നൽകുന്നു. ഇത്തരത്തിൽ സമ്മാനങ്ങൾ ലഭിച്ച നിരവധി പേരാണ് അബുദാബി പൊലീസിന് നന്ദി അറിയിച്ചിട്ടുള്ളത്. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും സ്വന്തം സുരക്ഷയും കണക്കിലെടുത്ത് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ഡ്രൈവർമാരോട് പൊലീസ് അഭ്യർത്ഥിച്ചു.
നിയമലംഘനത്തിന് പിഴ ലഭിക്കാതെ, നിയമങ്ങൾ അനുസരിച്ച് സമ്മാനം വാങ്ങുന്നതിലേക്ക് ഡ്രൈവർമാരുടെ മനോഭാവം മാറ്റുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്.