കേരളത്തിന്റെ ഡിജിറ്റൽ ഉച്ചകോടി, മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് നാലാം പതിപ്പ് നാളെ. രാവിലെ 10 മുതൽ വൈകിട്ട് 5 വരെ വെർച്വലായി നടക്കുന്ന ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ന്റെ പ്രധാന ചർച്ചാ വിഷയം ‘ഓണ്‍ലൈൻ പഠനരംഗത്തെ പുത്തൻ സാധ്യതകളും വെല്ലുവിളികളും’ എന്നതാണ്. ഓൺലൈൻ പഠനരംഗത്തെ പ്രമുഖ സ്ഥാപനമായ ജെയിന് ഓൺലൈനിന്റെ സഹകരണത്തോടെ നടക്കുന്ന നടക്കുന്ന ഉച്ചകോടിയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മുഖ്യപ്രഭാഷണം നടത്തും. രാജ്യത്തിനകത്തും പുറത്തുമുള്ള, ടെക് കമ്പനി മേധാവികളും യൂണിവേഴ്സിറ്റി അധ്യാപകരും സാങ്കേതിക വിദഗ്ധരും സ്റ്റാർട്ടപ്പ് മേധാവികളും ഉൾപ്പെടെയുള്ളവർ മീറ്റിൽ തങ്ങളുടെ മേഖലകളിലെ പുത്തൻ ആശയങ്ങളും പരീക്ഷണങ്ങളും പരിചയപ്പെടുത്തും.
∙ ഉച്ചകോടിയിലെ പ്രധാന ചർച്ചാ വിഷയങ്ങൾ
‘ദേശീയ വിദ്യാഭ്യാസ നയം (എൻഇപി): സമീപനം, അവസരങ്ങൾ, വെല്ലുവിളികൾ’ എന്ന വിഷയത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ മുഖ്യപ്രഭാഷണം നടത്തും. എട്ട് സെഷനുകളിലായി ഇരുപതിലധികം പ്രഭാഷകരും ആയിരത്തിലധികം പ്രതിനിധികളും പങ്കെടുക്കും.
വിദ്യാഭ്യാസരംഗത്തെ മാറ്റങ്ങൾക്കൊപ്പം ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ ക്ലാസ് റൂം, ഇ–ബുക്സ്, ഡിജിറ്റൽ ട്യൂട്ടോറിങ്, എഡ്ടെക്, സ്റ്റാർട്ടപ്പുകൾ എന്നിവയുടെ തുടർച്ചയായ സ്വാധീനം എന്നിവയാണ് ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങൾ. കോവിഡനന്തര കാലത്തെ ബിസിനസ് തന്ത്രങ്ങളുടെ ആസൂത്രണം, പങ്കെടുക്കുന്നവരുടെ പ്രഫഷനൽ കഴിവുകൾ മെച്ചപ്പെടുത്തൽ എന്നീ ലക്ഷ്യങ്ങളോടെയാണ് ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് 2021 ലെ സെഷനുകളുടെ രൂപകൽപനയും ചർച്ചകളും ആസൂത്രണം ചെയ്തിരിക്കുന്നത്.
ഉദ്ഘാടന ചടങ്ങിൽ കേന്ദ്ര മന്ത്രി ധർമേന്ദ്ര പ്രധാൻ, ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, ബിസിനസ് ബ്ലോഗിങ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ കിരുബ ശങ്കർ, മനോരമ ഓൺലൈൻ സിഇഒ മറിയം മാമ്മൻ മാത്യു തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സെഷനിൽ ‘ദേശീയ വിദ്യാഭ്യാസ നയവും വിദ്യാഭ്യാസ പരിസ്ഥിതി വ്യവസ്ഥയിൽ അതിന്റെ വിശാലമായ സ്വാധീനവും’ എന്ന വിഷയത്തിൽ കർണാടക വിദ്യാഭ്യാസ മന്ത്രി ഡോ. സി.എന്‍. അശ്വന്ത് നാരായന് മുഖ്യ പ്രഭാഷണം നടത്തും.
∙ കേരള സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം
കേരള സ്റ്റാർട്ടപ് ഇക്കോ സിസ്റ്റം പാനൽ ചർച്ചയിൽ ടെക് രംഗത്തെ പ്രമുഖരാണ് പങ്കെടുക്കുന്നത്. ഇൻഫോപാർക്സ് കേരള സിഇഒ ജോൺ എം. തോമസ്, ട്യൂട്ടർകോംപ് സിഇഒ ഷെറി എസ്. കുര്യൻ, കോഡ്സാപ് സിഇഒ മുഹമ്മദ് റാഷിദ്, എഡ്യുബ്രിസ്ക് സിഇഒ സൈജു അരവിന്ദ്, ടീച്ചർഇൻഡ് സ്ഥാപകൻ ജോയൽ ജോസഫ് ജോയി എന്നിവർ സംസാരിക്കും.
∙ ഓൺലൈൻ വെല്ലുവിളികളും ഭാവിയും
ഉച്ചയ്ക്ക് ശേഷം നടക്കുന്ന ആദ്യ സെഷനിൽ 2021 ന് ശേഷമുള്ള ഓൺലൈൻ വെല്ലുവിളികളും കാഴ്ചപ്പാടും എന്ന വിഷയത്തിലാണ് ചർച്ച നടക്കുന്നത്. ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. രാജ് സിങ്, ജെയിന് ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ടോം ജോസഫ്, ഇന്ത്യ അപ്ഗ്രേഡ് സിഇഒ അർജുൻ മോഹൻ, കോൺട്യുറ സിഇഒ ശശാങ്ക് പൊട്ടുറു, മനോരമ ഹൊറൈസൺ ബിസിനസ് ഹെഡ് ഡോ. രാജീവ് രാമചന്ദ്രൻ എന്നിവരാണ് ഈ സെഷനിൽ സംസാരിക്കുക. പിന്നാലെയുള്ള സെഷനില്‍ ക്രിയേറ്റീവ് എജ്യൂക്കേഷൻ (Creative Education in New Normal with the Transformative Impact) എന്ന വിഷയത്തിൽ പിയേഴ്സൺ ഇന്ത്യ ആൻഡ് ഏഷ്യ മാനേജിങ് ഡയറക്ടർ സിദ്ധാർഥ് ബാനർജി പ്രഭാഷണം നടത്തും
∙ എആർ/വിആർ ആൻഡ് ന്യൂ ഏജ് ടെക്നോളജി
വിദ്യാഭ്യാസ, ടെക് മേഖലയിൽ പുതിയ സാങ്കേതികവിദ്യകളായ ഓഗ്മെന്റഡ് റിയാലിറ്റിയും വെര്‍ച്വല്‍ റിയാലിറ്റിയും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും ചർച്ച ചെയ്യും. ഈ സെഷനില്‍ ലേണിങ് ഐഎസ്ഡിസി എക്സിക്യൂട്ടീവ് ഡയറക്ടർ തെരേസ ജേക്കബ്സ്, തൃശൂർ ഹരിശ്രീ വിദ്യാനിധി സ്കൂൾ പ്രിൻസിപ്പൽ ജയ നാഗരാജൻ, ആർ ആൻഡ് ഐ സിൽവർ ഹിൽസ് ഹയർ സെക്കൻഡറി സ്കൂൾ ഡയറക്ടർ അദിതി ചാറ്റർജി, മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ ഓൺലൈൻ എജ്യുക്കേഷൻ ഡയറക്ടർ ഡോ. മനോജ് നാഗസംപിഗെ, ദ് ചോയ്സ് സ്കൂൾ പ്രിൻസിപ്പൽ അജിത് ജേക്കബ് എന്നിവര്‍ അനുഭവങ്ങൾ പങ്കുവെക്കും. ഉച്ചകോടിയിൽ പങ്കെടുക്കാനും ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും: https://educate.techspectations.com