ബംഗളൂരു: മകൻറെ ഒന്നാം പിറന്നാൾദിനത്തിൽ വികാരനിർഭര കുറിപ്പുമായി നടി മേഘന രാജ്. മകൻ റയാൻ രാജ് സർജക്ക് ഒരു വയസ്സു തികയുന്ന വേളയിലാണ് സമൂഹ മാധ്യമങ്ങളിൽ മേഘന മകന് ആശംസകൾ നേർന്നും അകാലത്തിൽ തന്നെ വിട്ടുപിരിഞ്ഞ പ്രിയതമനെ ഒാർത്തും കുറിപ്പ് പങ്കുവെച്ചത്. കഴിഞ്ഞ വർഷം ജൂണിലായിരുന്നു മേഘ്നയുടെ ഭർത്താവും നടനുമായ ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. ഭർത്താവ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുേമ്പാൾ മൂന്നുമാസം ഗർഭിണിയായിരുന്നു മേഘന.
‘നമ്മുടെ കുഞ്ഞ്…നമ്മുടെ ലോകം..നമ്മുടെ പ്രപഞ്ചം…നമ്മുടെ എല്ലാമെല്ലാം! ചിരൂ…നമ്മുടെ കുഞ്ഞുരാജകുമാരന് ഒരു വയസ്സായിരിക്കുന്നു. ‘അമ്മാ നിർത്തൂ’ എന്ന് പറയുന്നതുവരെ ഞാനവനെ ഇടിക്കും. പാരവശ്യം കൊണ്ട് ചുവന്നുതുടുക്കുന്നതുവരെ ഞാനവനെ ചേർത്തുപിടിക്കും. ഉമ്മകൾ കൊണ്ട് ശ്വാസംമുട്ടിക്കും. പിന്നീടും അവനെ ചുംബനങ്ങൾകൊണ്ടുമൂടും! നിന്നെ ഞാൻ അത്രയേറെ സ്നേഹിക്കുന്നു. വളരെ വേഗത്തിലാണ് നീ വളരുന്നത്! ഹാപ്പി ബർത്ത്ഡേ റയാൻ! അപ്പയും അമ്മയും നിന്നെ സ്നേഹിക്കുന്നു..’ ഇൻസ്റ്റഗ്രാമിലെ കുറിപ്പിൽ മേഘന എഴുതി..
ആരാധകർക്ക് മുന്നിൽ മകനെ ആദ്യമായി പരിചയപ്പെടുത്തിയത് ഇക്കഴിഞ്ഞ ഫെബ്രുവരി 14നായിരുന്നു. സമൂഹ മാധ്യമങ്ങളിൽ മേഘന അന്ന് എല്ലാവരുടെയും സ്നേഹത്തിന് നന്ദി പറഞ്ഞുകൊണ്ടുള്ള കുറിപ്പും പങ്കുവെച്ചിരുന്നു.