കൂട്ടിക്കൽ ∙ നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷനൽ ഫൗണ്ടേഷൻ പ്രളയ ബാധിതർക്കു സഹായവുമായി രംഗത്ത്. ആലുവ രാജഗിരി ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ. സണ്ണി പി.ഓരത്തേൽ നയിക്കുന്ന മെഡിക്കൽ സംഘം ദുരിതാശ്വാസ ക്യാംപുകളിൽ സേവനം ആരംഭിച്ചു. 100 ജലസംഭരണികളും എത്തിച്ചു.
വസ്ത്രങ്ങൾ, പാത്രങ്ങൾ, കിടക്കകൾ തുടങ്ങിയവ ഉൾപ്പെടുന്ന രണ്ടായിരത്തിലധികം കിറ്റുകളും വിതരണം ചെയ്യും. മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപ്പുഴയും സംഘവും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് സഹായം എത്തിക്കുന്നത്. കാനഡയിലെയും അമേരിക്കയിലെയും മമ്മൂട്ടി ഫാൻസ് അസോസിയേഷനും സഹായം എത്തിക്കുന്നുണ്ട്.