പന്തളം ∙ യുപി വിഭാഗത്തിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠനത്തിനെത്തുന്ന പൂഴിക്കാട് ഗവ. യുപി സ്കൂൾ അധ്യയനത്തിനൊരുങ്ങി. ശുചീകരണവും ക്ലാസ് മുറികളുടെ ക്രമീകരണവും ഇന്നലെ തുടങ്ങി. ഇത്തവണ യുപി വിഭാഗത്തിൽ 125 കുട്ടികളാണ് ചേർന്നത്. 1 മുതൽ 7 വരെ ക്ലാസുകളിലായി 761 കുട്ടികൾ ഇവിടെ പഠിക്കുന്നു. ഇത് കൂടാതെ പ്രീ-പ്രൈമറി വിഭാഗത്തിൽ 169 കുട്ടികളുമുണ്ട്. പഴയ സ്കൂൾ കെട്ടിടം പൊളിച്ചു പുതിയതിന്റെ നിർമാണം പുരോഗമിക്കുകയാണ്. അങ്ങനെ കുട്ടികൾക്കു വഴിയൊരുക്കി പൂഴിക്കാട് ഗവ യുപി സ്കൂൾ
10 ക്ലാസ് മുറികൾ സജ്ജമാക്കാൻ ഒരു കോടി രൂപയുടെ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്. നിലവിലുള്ള സൗകര്യങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനാണ് തീരുമാനമെന്നു പ്രധാനാധ്യാപിക ബി.വിജയലക്ഷ്മി പറഞ്ഞു. 2019-2020 കാലയളവിലെ മികച്ച നല്ലപാഠം പ്രവർത്തനങ്ങൾക്ക് സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചിരുന്നു.പിടിഎ പ്രസിഡന്റ് രമേശ് നാരായൺ, അധ്യാപകരായ എസ്.ശ്രീനാഥ്, ഡി.ഉദയൻ പിള്ള, ജി.രാജേശ്വരി, ടി.ലളിത, ആനിയമ്മ ജേക്കബ്, അംഗങ്ങളായ ജയകുമാർ, ജയേഷ്, അനിത, ഷീല, ഉഷാകുമാരി ശുചീകരണത്തിനു നേതൃത്വം നൽകി