മനാമ: ബഹ്റൈനിൽ ആശ്വാസം പകർന്ന് കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും കുറയുന്നു. 59 പേർക്കാണ് വ്യാഴാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. 71 പേർ കൂടി ഇന്നലെ രോഗമുക്തരായി.
പുതിയതായി കൊവിഡ് സ്ഥിരീകരിച്ചവരിൽ 17 പേർ പ്രവാസി തൊഴിലാളികളാണ്. ആകെ 276,395 പേർക്കാണ് ബഹ്റൈനിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 274,354 പേർ രോഗമുക്തരായി. ആകെ 6,763,961 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് ഇതുവരെ നടത്തിയിട്ടുള്ളത്. നിലവിൽ 649 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇതിൽ അഞ്ചു പേർ ചികിത്സയിലാണ്. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Out of 16685 COVID-19 tests carried out on 21 October 2021, 59 new cases have been detected among 17 expatriate workers, 37 new cases are contacts of active cases, and 5 travel related. There were 71 recoveries from #COVID19, increasing total recoveries to 274354 pic.twitter.com/9wVU8h56jE
— وزارة الصحة | مملكة البحرين 🇧🇭 (@MOH_Bahrain) October 21, 2021