ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 64 ആയി. ട്രക്കിംഗ് സംഘത്തിൽപ്പെട്ട 10 പേരുൾപ്പെടെ 13 പേർ ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലെ ലാംഖഗാ ചുരത്തിൽ അപകടത്തിൽപ്പെട്ടു. ഇതിൽ രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. സമുദ്രനിരപ്പിൽ നിന്ന് 4500 അടി ഉയരത്തിലാണ് ചുരം. ഇതിൽ 5 പേരെ രക്ഷപ്പെടുത്തി. 6 പേരെ കാണാനില്ല.
അതേസമയം നഷ്ടം 10000 കോടിയോളം രൂപ വരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. കേദാർനാഥ്, ബദ്രിനാഥ്, ഗംഗോത്രി, യമുനോത്രി ഭാഗങ്ങളിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു. കേദാർ നാഥിലേള്ള ഹെലികോപ്ർ സർവ്വീസും പുനരാരംഭിച്ചു.ആന്ധ്രപ്രദേശ്, അസ്സാം, മേഘാലയ സംസ്ഥാനങ്ങളിലും മഴ തുടരുകയാണ്.
ജമ്മുകാശ്മീർ, ഹിമാചൽ പ്രദേശ്,ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ മഞ്ഞ് വീഴ്ചയും ശക്തമാണ്.