കോഴിക്കോട്: കരിപ്പുര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യാത്രക്കാരന് പിടിയില്‍. സ്പൈസ് ജെറ്റ് വിമാനത്തില്‍ ജിദ്ദയില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് 796 ഗ്രാം സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് ഇയാളെ പിടികൂടിയത്. ഏകദേശം 39 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് പിടികൂടിയത്.
അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു . എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ക്യാബിൻ ക്രൂ അംഗം അൻസാർ, ഭക്ഷണ വിതരണ ഏജൻസിയിലെ ട്രക്ക് ഡ്രൈവർ ജംഷീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്ന് 62 ലക്ഷം രൂപ വിലമതിക്കുന്ന 1283 ഗ്രാം സ്വർണം പിടിച്ചെടുത്തു