കൊച്ചി: അങ്കമാലിയിൽ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികൾ പിടിയിൽ. ഉത്തർപ്രദേശ് സഹാറൻപൂർ സ്വദേശികളായ ബുർഹൻ അഹമ്മദ് (21), ഗോവിന്ദ് കുമാർ (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസറ്റ് ചെയ്തത്.
കരകുറ്റിയി ആശുപത്രിയിലെ ഹോസ്റ്റൽ നിർമാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുർഹാൻ. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. പ്രതികളിൽ നിന്ന് കത്തിയും വയർ കട്ടറും പൊലീസ് പിടിച്ചെടുത്തു.
കരാറുകാരന് നല്‍കാനുള്ള പണം നിരവധി തവണ ചോദിച്ചിട്ടും കൊടുത്തില്ല എന്നാണ് ഇവര്‍ പറയുന്നത്. ഇത് വാങ്ങിയെടുക്കുന്നതിനാണ് തോക്കുമായി അങ്കമാലിയിലെത്താന്‍ നാട്ടിലുള്ള സുഹൃത്തിനോട് നിര്‍മാണ തൊഴിലാളിയായ ബുര്‍ഹാന്‍ ആവശ്യപ്പെട്ടത്.
കരാറുകാരന് 48000 രൂപയോളം നല്‍കാനുണ്ടെന്ന് ബുര്‍ഹാന്‍ പോലീസിനോട് പറഞ്ഞു. ഇതുവാങ്ങിയെടുക്കുന്നതിന് സുഹൃത്തായ ഗോവിന്ദ് കുമാറിനെ തോക്കുമായി ഉത്തര്‍പ്രദേശില്‍ നിന്നും വരുത്തുകയായിരുന്നു. ഉത്തർപ്രദേശിൽ നിന്നും ഗോവിന്ദ് കുമാർ പണം കൊടുത്ത് വാങ്ങിയതാണ് തോക്ക് എന്നാണ് വിവരം.
ജില്ലാ പൊലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതികൾ പിടിയിലാകുന്നത്. ഇവരിൽ നിന്നും കത്തിയും വയർക്കട്ടറും കണ്ടെടുത്തിട്ടുണ്ട്. വെടിമരുന്ന് നിറച്ച് ഉപയോഗിക്കുന്ന പഴയ പിസ്റ്റളാണ് ഇവരിൽ നിന്നും പിടികൂടിയത്.