കൊച്ചി: ശബരിമലയിൽ (sabarimala) വെർച്വൽ ക്യു (virtual queue) ഏർപ്പെടുത്താൻ സംസ്ഥാന സർക്കാരിനും പൊലീസിനും എന്ത് അധികാരമാണ് ഉള്ളതെന്ന് ഹൈക്കോടതി (Highcourt). ക്ഷേത്രം ട്രസ്റ്റി എന്ന നിലയിൽ ദേവസ്വം ബോർഡ് (devaswam board) ആണ് ഇത്തരം നിയന്ത്രണം കൊണ്ടുവരേണ്ടത്. ക്ഷേത്ര കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ സർക്കാറിന്റെ റോൾ എന്താണ്. വെർച്വൽ ക്യു ഏർപ്പെടുത്താൻ ദേവസ്വം ബഞ്ചിന്റെ അനുമതി ഉണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു.
അതേസമയം വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്തിയതില്‍ സദുദ്ദേശം മാത്രമാണുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സുഗമമായ ദര്‍ശനത്തിനാണ് വെര്‍ച്വല്‍ ക്യു കൊണ്ടുവന്നത്. 2011 മുതല്‍ വെര്‍ച്വല്‍ ക്യു നിലവിലുണ്ട്. ഇതുവരെ കാര്യമായ പരാതികളില്ല.
2019 ലെ കോവിഡ് സാഹചര്യത്തില്‍ മാത്രമാണ് ദര്‍ശനം വെര്‍ച്വല്‍ ക്യു വഴി ആക്കിയത്. 80 ലക്ഷം പേര്‍ക്ക് വെര്‍ച്വല്‍ ക്യു വഴി ദര്‍ശനം നടത്താന്‍ അനുമതി നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു.
ക്ഷേത്രം ട്രസ്റ്റി എന്ന നിലയില്‍ ബോര്‍ഡിനാണ് വെര്‍ച്വല്‍ ക്യു ഏര്‍പ്പെടുത്താന്‍ അധികാരമെന്ന സ്പെഷ്യല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ട് തള്ളണമെന്ന് പൊലീസ് ഹൈക്കോടതിയെ അറിയിച്ചു.