തിരുവനന്തപുരം; കനത്ത മഴ പെയ്യുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എട്ട് ജില്ലകൾ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഇതേതുടർന്ന് ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി കെ.രാജൻ അറിയിച്ചു.
ആളുകളെ രക്ഷിക്കുക എന്നതിലാണ് പ്രധാന ശ്രദ്ധ. സംസ്ഥാനത്ത് 428 ക്യാമ്പുകൾ തുടങ്ങി. എല്ലാ ജില്ലകളിലും കൂടുതൽ ക്യാമ്പുകൾ തുടങ്ങാൻ സൗകര്യം ഏർപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. മഴക്കെടുതിയിൽ നഷ്ടപരിഹാരം നൽകാൻ സർക്കാർ നടപടി തുടങ്ങി. നഷ്ട പരിഹാരം വൈകില്ലെന്നും മന്ത്രി വ്യക്തമാക്കി.നിലവിൽ സംസ്ഥാനത്ത് 12എൻഡിആർഎഫ് ടീമുണ്ട്. ആർമിയുടെ മൂന്ന് ടീമുണ്ട്. ജനങ്ങൾ പരാമവധി ജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്നും നേരത്തെ ദുരന്തമുണ്ടായ പ്രദേശങ്ങളിലേക്ക് ജനങ്ങൾ പോകരുതെന്നും മന്ത്രി പറഞ്ഞു.