തിരുവനന്തപുരം: കേരള കോൺഗ്രസ് (എം) ന്റെ പാർട്ടി മെമ്പർഷിപ്പ് പ്രവർത്തനങ്ങളും , വരും വർഷത്തെ പ്രവർത്തനങ്ങളെപ്പറ്റിയും ചർച്ച ചെയ്യുന്നതിന് വേണ്ടി നടത്തുന്ന ഏകദിന ജില്ലാ നേതൃക്യാമ്പ് ഈ മാസം 23 ന് നടക്കും. പടിഞ്ഞാറെ കോട്ട മിത്രനികേതനിൽ വെച്ച് നടത്തുന്ന ഏകദിന നേതൃക്യാമ്പ് രാവിലെ 9.30 തിന് പാർട്ടി ചെയർമാൻ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, തോമസ് ചാഴിക്കാടൻ എം.പി, എംഎൽഎമാരായ ജോബ് മൈക്കിൽ , സെബാസ്റ്റ്യൻ കുളത്തിങ്കൽ, പ്രമോദ് നാരായൺ, സംസ്ഥാന ജനറൽ സെക്രട്ടറിമരായ സ്റ്റീഫൻ ജോർജ്, ബെന്നി കക്കാട്, ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാർ തുടങ്ങിയവർ പങ്കെടുക്കും.
ക്യാമ്പിൽ ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡൻന്റുമാർ, മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനകളുടെ ജില്ലാ പ്രസിഡന്റുമാർ, തുടങ്ങിയവർ പങ്കെടുക്കും. വൈകുന്നേരം അഞ്ച് മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജലവിഭവ മന്ത്രി റോഷി അഗസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.