അബുദാബി ∙ അയർലൻഡിനെ 70 റൺസിനു തോൽപിച്ച് ശ്രീലങ്ക ട്വന്റി20 ലോകകപ്പ് സൂപ്പർ 12 ഘട്ടത്തിലേക്കു യോഗ്യത നേടി. സ്കോർ: ശ്രീലങ്ക– 20 ഓവറിൽ 7ന് 171. അയർലൻഡ്– 18.3 ഓവറിൽ 101നു പുറത്ത്. അയർലൻഡിന് ഇനി അടുത്ത മത്സരത്തിൽ നമീബിയയെ തോൽപിച്ചേ തീരൂ. നമീബിയയ്ക്കും അവസാന മത്സരം നിർണായകമാണ്.
നമീബിയ ഇന്നലെ നെതർലൻഡ്സിനെ അട്ടിമറിച്ചു. ആദ്യം ബാറ്റ് ചെയ്ത നെതർലൻഡ്സ് 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 164 റൺസ് നേടി. മറുപടിയിൽ നമീബിയ 19 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 166ലെത്തി ലക്ഷ്യം കണ്ടു. ജയം 6 വിക്കറ്റിന്.