ദുബായ്∙ ട്വന്റി20 ലോകകപ്പിൽ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന പോരാട്ടങ്ങളിലൊന്നാണ് ബദ്ധവൈരികളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മുഖാമുഖം. ലോകകപ്പ് വേദികളിൽ ഇതുവരെ പാക്കിസ്ഥാനോടു തോറ്റിട്ടില്ലെന്ന റെക്കോർഡ് നിലനിർത്താനുറച്ചാണ് വിരാട് കോലിയും സംഘവും ഈ ആവേശപ്പോരിനായി തയാറെടുക്കുന്നത്. മറുവശത്ത് ഇന്ത്യയെ വീഴ്ത്താനുള്ള തന്ത്രങ്ങൾ പാക്ക് ടീമും മെനയുന്നു.
ഇതിനിടെ, പാക്കിസ്ഥാൻ ടീം ക്യാംപിൽ എത്തിച്ചേർന്ന ഒരു ‘ഇന്ത്യൻ താര^ത്തിന്റെ വാർത്തയാണ് ആരാധകരുടെ ശ്രദ്ധ കവരുന്നത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അംഗമായ ഭർത്താവ് ശുഐബ് മാലിക്കിനൊപ്പം യുഎഇയിലെ പാക്കിസ്ഥാൻ ടീം ക്യാംപിലുള്ളത്.
മകൻ ഇഷാനൊപ്പം യുഎഇയിലെത്തിയ സാനിയ മിർസ ദുബായിൽ നിർബന്ധിത ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷമാണ് പാക്ക് ടീം ക്യാംപിലെത്തി ഭർത്താവ് ശുഐബ് മാലിക്കിനൊപ്പം ചേർന്നത്. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ചട്ടമനുസരിച്ച് ക്രിക്കറ്റ് താരങ്ങളുടെ കുടുംബാംഗങ്ങൾക്കും ടീമിന്റെ ബയോ സെക്യുർ ബബ്ളിൽ കഴിയാം.
പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമംഗങ്ങളായ ഇമാദ് വാസിം, ഫഖർ സമൻ, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ഹഫീസ്, ഹസൻ അലി, പരിശീലകൻ സഖ്ലയ്ൻ മുഷ്താഖ്, ഉസ്മാൻ ഖാദിർ തുടങ്ങിയവർ കുടുംബാംഗങ്ങളെ ബയോ സെക്യുർ ബബ്ളിൽ ഒപ്പം കൂട്ടിയിട്ടുണ്ട്.
ട്വന്റി20 ലോകകപ്പിനുള്ള പാക്കിസ്ഥാൻ ടീമിനെ ആദ്യം പ്രഖ്യാപിച്ചപ്പോൾ ടീമിൽ ഇടമില്ലാതിരുന്ന വെറ്ററൻ താരം ശുഐബ് മാലിക്ക്, പരുക്കേറ്റ സുഹൈബ് മഖ്സൂദിന്റെ പകരക്കാരനായാണ് ലോകകപ്പ് ടീമിന്റെ ഭാഗമായത്. ടീമിൽ ആദ്യം നടത്തിയ അഴിച്ചുപണിയിൽ പരുക്കേറ്റ മഖ്സൂദ് സ്ഥാനം നിലനിർത്തിയെങ്കിലും, പിന്നീട് താരത്തെ ഒഴിവാക്കി മാലിക്കിനെ ഉൾപ്പെടുത്തുകയായിരുന്നു