ഡൽഹി : ഗതാഗതം തടസ്സപ്പെടുത്തി സമരം ചെയ്യാൻ കർഷകർക്ക് അവകാശമില്ലെന്നും സമരത്തിന് മറ്റ് മാർഗങ്ങൾ ഉപയോഗിക്കണമെന്നും സുപ്രീം കോടതി. വഴി തടസ്സപ്പെടുത്തി സമരം ചെയ്യാൻ നിങ്ങൾക്ക് അവകാശമുണ്ടോയെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ, സി.ടി രവികുമാർ എന്നിവരുടെ ബെഞ്ച് സംയുക്ത കിസാൻ മോർച്ച നേതാക്കളോട് ചോദിച്ചു.
എന്നാൽ ഗതാഗത നിയന്ത്രണം പൊലീസിന് നിർവഹിക്കാനാകുന്നതാണെന്നും അല്ലെങ്കിൽ തങ്ങൾക്ക് ജന്തർമന്തിറിൽ സമരം നടത്താൻ അനുമതി തരണമെന്നും കർഷക നേതാക്കൾ പറഞ്ഞു. റോഡിൽനിന്ന് സമരം ചെയ്യുന്നത് നിർത്തുന്നതുമായി ബന്ധപ്പെട്ട് സംയുക്ത കിസാൻ മോർച്ചയുടെയും ഇതര സംഘടനകളുടെയും അഭിപ്രായം നാലാഴ്ചക്കകം അറിയിക്കാൻ കോടതി ആവശ്യപ്പെട്ടു. ഡിസംബർ ഏഴിനാണ് കേസിൽ അടുത്ത വാദം കേൾക്കുക.