ദുബായ്: ആരാധകരേയും കീഴടക്കി. ഓസ്ട്രേലിയക്കെതിരെ ബാറ്റ് ചെയ്തില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ തന്നെ താന്‍ മികച്ച ഫോമിലാണ് എന്ന് പന്ത് വ്യക്തമാക്കി. 14 പന്തില്‍ നിന്ന് 29 റണ്‍സ് ആണ് പന്ത് ഇവിടെ നേടിയത്.
വിക്കറ്റ് കീപ്പിങ്ങില്‍ ഋഷഭ് പന്തിന് പരിശീലനം നല്കി ഇന്ത്യന്‍ ടീം മെന്റര്‍ എംഎസ് ധോനി. സന്നാഹ മത്സരത്തില്‍ ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ കളിക്കുന്ന സമയം ബൗണ്ടറി ലൈനിലായിരുന്നു പന്തിന്റെ വിക്കറ്റ് കീപ്പിങ് ഡ്രില്‍സ്. ഋഷഭ് പന്ത് എംഎസ് ധോണിക്കൊപ്പം പരിശീലിക്കുന്നു എന്ന ക്യാപ്ഷനോടെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് .
വിക്കറ്റിന് പിന്നില്‍ ഋഷഭ് പന്തിന് പകരം ഇഷാന് കിഷനെയാണ് ഇന്ത്യ ഓസ്ട്രേലിയക്ക് എതിരെ ഇറക്കിയത്. കളിയില്‍ ഏതാനും മിനിറ്റ് മത്സരം തടസപ്പെട്ടിരുന്നു. സൈറ്റ്സ്ക്രീനിലെ പ്രശ്നങ്ങളെ തുടര്‍ന്ന് കളി തടസപ്പെട്ടപ്പോള്‍ ക്യാമറകള്‍ ധോനിക്കും പന്തിനും അരികിലേക്ക് തിരിഞ്ഞു.
Rishabh Pant practicing with MS Dhoni. #INDvsAUS #MSDhoni #RishabhPant pic.twitter.com/33KAViR7SD
— We R Back Benchers (@WRBB_Official) October 20, 2021