പന്തളം ∙ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന തോന്നല്ലൂർ ഗവ. യുപി സ്കൂളിലെ ആദ്യ കെട്ടിടത്തിന്റെ വടക്കേ മൂലയിൽ ബഞ്ചുകൾ നിരത്തിയിട്ട വിസ്തൃതമായ കിടക്കയുണ്ട്. ഇവിടെയാണ് ക്യാംപിലെ ‘വിഐപി’ വിശ്രമിക്കുന്നത്. കടയ്ക്കാട് ശ്രീവത്സത്തിൽ സാജന്റെയും മാളുവിന്റെയും മകൾ ശിവപ്രിയയാണ് ഈ താരം കുഞ്ഞു ശിവപ്രിയക്ക് രണ്ടര മാസം മാത്രമാണ് പ്രായം.
വീട്ടിൽ വെള്ളം കയറിയതോടെ, ഫയർ ഫോഴ്സ് സംഘം ബോട്ടിലാണ് ശിവപ്രിയയെ ഉൾപ്പെടെ ക്യാംപിലേക്ക് മാറ്റിയത്. ചെറുപുഞ്ചിരിയോടെ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥന്റെ മടിയിലിരിക്കുന്ന ചിത്രം വൈറലായതോടെ ശിവപ്രിയ ക്യാംപിലും താരമായി. ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉൾപ്പടെ കുഞ്ഞിനെ കാണാനെത്തിയിരുന്നു.
അച്ചൻകോവിലാറിനു തീരത്താണ് സാജന്റെ വീട്. 17നു വൈകിട്ട് മുതൽ വെള്ളം കയറി തുടങ്ങിയിരുന്നു. എന്നാൽ, പഴയത് പോലെ ഭയപ്പെടേണ്ടതില്ലെന്നായിരുന്നു പ്രദേശവാസികളുടെ വിശ്വാസം. എന്നാൽ, രാത്രി വെള്ളം ഉയർന്നു. 18നു രാവിലെ നഗരസഭാ കൗൺസിലർ കെ.ആർ.രവി, ഫയർ ഫോഴ്സിനെ വിവരമറിയിച്ചു. 9ന്, അടൂർ സ്റ്റേഷൻ ഓഫിസർ വി.വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി കുടുംബത്തെ ക്യാംപിലേക്ക് മാറ്റുകയായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നത് കണക്കിലെടുത്ത് അമ്മയെയും കുഞ്ഞിനെയും ഉൾപ്പെടെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണമെന്ന ആവശ്യവുമുയർന്നിട്ടുണ്ട്..