തളിപ്പറമ്പ്: അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 30 കോടി രൂപ വിലമതിക്കുന്ന ആംബര്‍ഗ്രിസുമായി രണ്ട് പേർ വനംവകുപ്പിന്റെ പിടിയിലായി. മാതമംഗലം കോയിപ്ര സ്വദേശി ഇസ്മായില്‍, ബംഗളൂരു സ്വദേശി കെ.എം. അബ്ദുല്‍ റഷീദ് എന്നിവരാണ് പിടിയിലായത്.
നിലമ്പൂര്‍ സ്വദേശികള്‍ക്ക് തിമിംഗല ഛര്‍ദ്ദി കൈമാറുന്നുവെന്ന രഹസ്യവിവരം തിരുവനന്തപുരം ഫോറസ്റ്റ് വിജിലന്‍സ് പിസിസിഎഫിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കണ്ണൂര്‍ ഫ്ലൈയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസറും തളിപ്പറമ്പ് റേഞ്ച് ഓഫീസറും സംഘവും നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. ഇവര്‍ സഞ്ചരിച്ച വാഹനവും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.