തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പത്മപുരസ്കാര മാതൃകയിൽ സംസ്ഥാന തലത്തിൽ പരമോന്നത സംസ്ഥാന ബഹുമതി ഏർപ്പെടുത്താൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേരളാ പുരസ്കാരം എന്നാണ് പേര്. ( kerala award similar to pathma award ).കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി പുരസ്കാരം നല്‍കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പുരസ്കാരങ്ങളുടെ എണ്ണവും വിവരവും വിജ്ഞാപനം ചെയ്ത് എല്ലാവര്‍ഷവും ഏപ്രില്‍ മാസം പൊതുഭരണ വകുപ്പ് നാമനിര്‍ദേശങ്ങള്‍ ക്ഷണിക്കും. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് പുരസ്കാരം പ്രഖ്യാപിക്കും രാജ്ഭവനിലാണ് പുരസ്കാര വിതരണ ചടങ്ങ് നടത്തുക. കേരള ജ്യോതി പുരസ്കാരം വര്‍ഷത്തില്‍ ഒരാള്‍ക്കാണ് നല്‍കുക. കേരള പ്രഭ പുരസ്കാരം രണ്ട് പേര്‍ക്കും കേരള ശ്രീ പുരസ്കാരം അഞ്ച് പേര്‍ക്കും നല്‍കും. പ്രാഥിമിക, ദ്വിതീയ സമിതികളുടെ പരിശോധനയ്ക്ക് ശേഷം അവാര്‍ഡ് സമിതിയാണ് പുരസ്കാരം നിര്‍ണയിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.