ന്യൂഡല്‍ഹി: അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള യാത്രാ മാര്‍ഗരേഖ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന് സ്വീകരിച്ചവര്‍ക്കും പരിശോധന വേണം.
യാത്രക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കേണ്ടത്. ഈ മാസം 25 മുതല്‍ പുതിയ മാര്‍ഗരേഖ നിലവില്‍ വരും. വിദേശത്ത് നിന്നും ഇന്ത്യയില്‍ എത്തുന്ന എല്ലാവര്ക്കും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിനു പുറമെ ആര്.പി.ടി.സി.ആര് സര്‍ട്ടിഫിക്കറ്റും വേണം. നേരത്തെ ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമുണ്ടായിരുന്നില്ല.
കൂടാതെ യാത്ര തുടങ്ങുന്നതിന് മുമ്പ് സുവിധ പോര്‍ട്ടലില്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കികൊണ്ട് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖയും സമര്‍പ്പിക്കണം. വിദേശ രാജ്യങ്ങളെ ഇന്ത്യ എ, ബി എന്നിങ്ങനെ രണ്ട് കാറ്റഗറിയിലായാണ് തിരിച്ചിരിക്കുന്നത്. ബി കാറ്റഗറിയില്‍പ്പെട്ട ആഫ്രിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് ഏഴ് ദിവസത്തെ സ്വയം നിരീക്ഷണ ക്വാറന്റൈന് വേണമെന്നും നിര്‍ദേശമുണ്ട്. അതിനു ശേഷം ആര്.ടി.പി.സി.ആര് ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആകണമെന്നും പുതിയ മാര്‍ഗരേഖയില്‍ പറയുന്നു.