നൗകാൽപൻ (മെക്സിക്കോ)∙ ഫുട്ബോളിലെ അർജന്റീന – ബ്രസീൽ വൈരത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. ആ വൈരം ഫുട്ബോൾ മൈതാനങ്ങളിൽ തീപടർത്തുന്നത് ആസ്വദിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ, ക്രിക്കറ്റ് കളത്തിലെ അർജന്റീന – ബ്രസീൽ വൈരത്തിന്റെ കൗതുകമുണർത്തുന്നൊരു മത്സരഫലം കൂടി പുറത്തുവരുന്നു. രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) സംഘടിപ്പിക്കുന്ന വനിതാ ട്വന്റി20 ലോകകപ്പ് യോഗ്യതാ മത്സരത്തിലാണ് ബ്രസീലും അർജന്റീനയും ഏറ്റുമുട്ടിയത്. ട്വന്റി20 ലോകകപ്പിന്റെ അമേരിക്കന്‍ മേഖലയിലെ യോഗ്യതാ റൗണ്ടിലായിരുന്നു ഈ കൗതുകമുണർത്തുന്ന മത്സരം.
ക്രിക്കറ്റിലെ അർജന്റീന – ബ്രസീൽ പോരാട്ടമെന്ന കൗതുകത്തിനപ്പുറം മറ്റൊരു കൗതുകം കൂടി ഈ മത്സരം ബാക്കിവയ്ക്കുന്നുണ്ട്. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത അർജന്റീന വനിതകൾ വെറും 12 റൺസിന് ഓൾഔട്ടായി. 11.2 ഓവർ ക്രീസിൽനിന്നാണ് അർജന്റീനക്കാർ 12 റൺസെടുത്തത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബ്രസീൽ വനിതകൾ രണ്ടു വിക്കറ്റ് നഷ്ടമാക്കിയെങ്കിലും, വെറും 21 പന്തിൽ വിജയത്തിലെത്തി. ആകെ 25 റൺസ് മാത്രം പിറന്ന മത്സരത്തിൽ ബ്രസീലിന്റെ വിജയം എട്ടു വിക്കറ്റിന്.
മത്സരത്തിൽ ടോസ് നേടിയ ബ്രസീൽ വനിതകൾ അർജന്റീനയെ ബാറ്റിങ്ങിന് അയയ്ക്കുകയായിരുന്നു. അർജന്റീന നിരയിൽ രണ്ടു റൺസ് വീതമെടുത്ത ഓപ്പണറും ക്യാപ്റ്റനുമായ വേറോനിക്ക വാസ്ക്വസ്, കാതലീന ഗ്രെലോണി, ടമാര ബാസിൽ എന്നിവർ സംയുക്ത ടോപ് സ്കോറർമാരായി. 21 പന്തു നേരിട്ട ഗ്രെലോണിയാണ് കൂടുതൽ സമയം ക്രീസിൽ ചെലവഴിച്ചത്.
മൂന്ന് അർജന്റീന താരങ്ങൾ ഓരോ റണ്ണെടുത്ത് പുറത്തായി. പുറരത്താകാതെ നിന്ന ലൂസിയ ഇഗ്ലേഷ്യാസ് ഉൾപ്പെടെ അഞ്ച് പേർ സം‘പൂജ്യ’രായി. ബ്രസീലിനായി റെനാറ്റ ഡിസൂസ രണ്ട് ഓവറിൽ ഒരു റൺ മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ലാറ മോയ്സസ് രണ്ട് ഓവറിൽ മൂന്ന് റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീഴ്ത്തി. പന്തെറിഞ്ഞ ബാക്കി നാലു പേർക്കും ഓരോ വിക്കറ്റ് ലഭിച്ചു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബ്രസീലിനായി ഓപ്പണർ ലൗറ അഗാത്ത 12 പന്തിൽ നാലു റൺസോടെയും ലൗറ കാർഡോസോ നാലു പന്തിൽ രണ്ടു റണ്‍സോടെയും പുറത്താകാതെ നിന്നു. ഓപ്പണർ മരിയാൻ ആർതർ, ക്യാപ്റ്റൻ റോബർട്ട ആവേരി എന്നിവർ പൂജ്യത്തിന് പുറത്തായി.