ഉത്തരാഖണ്ഡ് : ശക്തമായ മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ വൻ പ്രളയമാണ് ഉണ്ടായത് . പ്രളയത്തിൽ കൺമുമ്പിലുള്ളതെല്ലാം ഒലിച്ചുപോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത് . ദുരിതം വിതച്ചുള്ള പ്രളയത്തിനിടെയാണ് മറ്റൊരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.
കുത്തിയൊലിക്കുന്ന വൻ പ്രളയത്തിനു മുമ്പിൽ കീഴടങ്ങാതെയായിരുന്നു ആനയുടെ രക്ഷപെടൽ. ഇതിൻറെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. വെള്ളത്തിൻറെ കുത്തൊഴുക്കിൽ ആദ്യമൊന്നു പകച്ചു. പിന്നീട് പുഴ കടന്ന് ആന കാടിനുള്ളിലേക്ക് കയറി. ഉത്തരാഖണ്ഡിലെ നൈനിറ്റാൾ ജില്ലയിലെ ഗൗലാ നദീതീരത്തുവച്ചാണ് സംഭവം.
ഫോറസ്റ്റ് ഉദ്യോഗസ്ഥൻ സുരേന്ദർ മെഹ്റയാണ് സംഭവത്തിൻറെ വിഡിയോ പങ്കുവച്ചത്. പ്രകൃതിയുമായി ഇണങ്ങിയ മൃഗങ്ങളെ കണ്ട് അതിശയിച്ചെന്നു ക്യാപ്ഷനോടെയാണ് ട്വീറ്റ് ചെയ്തു. ഇതിനിടെ ദുരിതം വിതച്ചുള്ള പ്രളയത്തിൽ മരണം 47 ആയി ഉയർന്നു. നിരവധി പേരെ കണ്ടെത്താനുള്ളതിനാൽ മരണസംഖ്യ ഉയർന്നേക്കും. കുടുങ്ങിക്കിടക്കുന്ന വിനോദ സാഞ്ചാരികളെയും തീർത്ഥാടകരെയും രക്ഷപ്പെടുത്താനുള്ള വ്യോമസേനയുടെ ശ്രമം പുരോഗമിക്കുകയാണ്. നൈനിറ്റാൽ ജില്ല ഒറ്റപ്പെട്ടു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 4 ലക്ഷം നഷ്ടപരിഹാരം മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പ്രഖ്യാപിച്ചു.
When an #elephant stuck in a swollen river in #Uttarakhand ..
But, ultimately it could cross over to forests..
Wild animals have some amazing #adaptations to natural events.#uttarakhandrains pic.twitter.com/DjqhCa6ZJq— Surender Mehra IFS (@surenmehra) October 19, 2021