രണ്ടു വര്‍ഷത്തിലേറെ അധ്യാപകനും ഗവേഷകനും അക്കാദമിക് അഡ്മിനിസ്ട്രേറ്ററുമായി പ്രവര്‍ത്തിച്ച അനുഭവസമ്പത്തുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിദഗ്ധനാണ് മനോജ്കുമാര്‍ നാഗസാംപിഗെ. മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എജ്യൂക്കേഷന്റെ ഡയറക്ടറായ മനോജ്കുമാറും ഈ വര്‍ഷത്തെ ടെക്സ്പെക്ടേഷൻസ് എജ്യൂക്കേറ്റ് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രഗദ്ഭരുടെ നിരയിലുണ്ട്. രാജ്യത്തിനകത്തും പുറത്തുമുള്ള ഒരു സംഘം വിദ്യാഭ്യാസ വിദഗ്ധരാണ് മനോരമ ഓണ്‍ലൈനിന്റെ ഡിജിറ്റല്‍ സമ്മേളനമായ ടെക്സ്പെക്റ്റേഷന്‍സിന്റെ ഈ പതിപ്പിൽ പങ്കെടുക്കുന്നത്. പുതിയ സാങ്കേതികവിദ്യകളായ ഓഗ്മെന്റഡ് റിയാലിറ്റിയും വെര്‍ച്വല്‍ റിയാലിറ്റിയും പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചയിലാണ് മനോജ്കുമാര്‍ പങ്കെടുക്കുന്നത്. കൂടുതല്‍ സാങ്കേതിക സംവിധാനങ്ങളുള്ള ക്ലാസ് റൂം അനുഭവം പ്രദാനം ചെയ്യാന്‍ പുതിയ സാങ്കേതികവിദ്യകള്‍ക്ക് എത്രമാത്രം സാധിക്കും എന്നതിൽ അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് പങ്കുവയ്ക്കും.
ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റിൽ പങ്കെടുക്കാൻ റജിസ്റ്റർ ചെയ്യാം
പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്ന കാര്യത്തിലും വിദ്യാഭ്യാസരംഗം കൈകാര്യം ചെയ്യുന്നതിലും തന്റെ വൈദഗ്ധ്യം തെളിയിച്ച മനോജ്കുമാര്‍ 23 വര്‍ഷത്തോളമായി ഈ മേഖലയിലെ പ്രമുഖരിലൊരാളാണ്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തിനുതകുന്ന പാഠ്യപദ്ധതികള്‍ തയാറാക്കുന്നതിലും അവ പ്രക്ഷേപണം ചെയ്യുന്നതിലും തന്റെ വൈഭവം തെളിയിച്ച അദ്ദേഹത്തിന്റെ സ്ഥാനം വിദൂര വിദ്യാഭ്യാസ പ്രോഗ്രാമുകള്‍ നടത്തി പേരെടുത്ത വിദഗ്ധരുടെ പട്ടികയിലാണ്. രാജ്യത്തെ പരമ്പരാഗത ക്ലാസ് മുറികളില്‍നിന്ന് ഡിജിറ്റൽ മേഖലയിലേക്ക് വിദ്യാഭ്യാസത്തെ മാറ്റുന്നതിന് ചുക്കാന്‍ പിടിച്ച ആദ്യകാല വിദഗ്ധരിലൊരാളുമാണ് അദ്ദേഹം. ഈ ഡിജിറ്റല്‍വല്‍ക്കരണത്തിന് മഹാമാരി വന്നതോടെ വേഗമേറുകയായിരുന്നല്ലോ. ഓണ്‍ലൈന്‍ കോഴ്സ് മൊഡ്യൂളുകള്‍ തയാറാക്കിയും അനുയോജ്യമായ അധ്യാപന രീതികള്‍ തിരഞ്ഞടുത്തും നേടിയ അനുഭവജ്ഞാനം ടെക്സ്പെക്റ്റേഷന്‍സില്‍ മനോജ്കുമാര്‍ പങ്കുവയ്ക്കും.
ബ്രിട്ടനിലെ സിറ്റി ആന്‍ഡ് ഗില്ഡ്സില്നിന്ന് ട്രെയ്നിങ് സ്കില്‍സില്‍ ഐവിക്യു ഡിപ്ലോമയും മലേഷ്യയിലെ ഗ്ലോബല്നെക്സ്റ്റ് (GlobalNxt) യൂണിവേഴ്സിറ്റിയില്‍നിന്ന് ഓണ്‍ലൈന്‍ ടീച്ചിങ്ങില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമും പൂർത്തിയാക്കിയ മനോജിന് കോര്‍പറേറ്റുകള്‍ക്കായി ബൂട്ട് ക്യാംപുകളും വര്‍ക്ഷോപ്പുകളും കസ്റ്റമൈസ് ചെയ്തു നല്കിയ അനുഭവവുമുണ്ട്. ഫിലിപ്സ്, ഡിലോയിറ്റ്, ജിഇ ഹെല്ത്കെയര്, ഹെയ്ന്‍സ്, ബാക്സ്റ്റര് തുടങ്ങിയ വമ്പന്‍ കമ്പനികള്‍ക്കായി പ്രോഗ്രാമുകൾ ഡിസൈന്ചെയ്തിട്ടുമുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അക്രഡിറ്റേഷന്, റാങ്കിങ്, സര്ട്ടിഫിക്കേഷന് തുടങ്ങിയ മേഖലകളിലും അദ്ദേഹം വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്. അക്രഡിറ്റേഷനു വേണ്ടി നാഷനല്‍ അസസ്മെന്റ് ആന്‍ഡ് അക്രഡിറ്റേഷന് കൗണ്‍സില്‍, നാഷനല്‍ അക്രഡിറ്റേഷന് തുടങ്ങിയവയെ സമീപിക്കുന്നതിനു മുൻപ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ സേവനം തേടാറുണ്ട്. ഓഡിറ്റിങ്ങിലും ഉന്നത വിദ്യാഭ്യാസ മേഖല അദ്ദേഹത്തിന്റെ സഹായം തേടുന്നത് പതിവാണ്. കേന്ദ്ര സർക്കാരിന്റെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂഷണല്‍ റാങ്കിങ് ഫ്രെയിംവര്‍ക്ക് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുള്ള റാങ്കിങ്ങില്‍ സഹായിക്കാനും സ്ഥാപനങ്ങള്‍ അദ്ദേഹത്തെ തേടിയെത്താറുണ്ട്.
∙ മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റില്‍ മനോജ്കുമാര്‍ നാഗസാംപിഗെയും
മനോരമ ഓണ്‍ലൈന്‍ ടെക്സ്പെക്റ്റേഷന്‍സ് എജ്യൂക്കേറ്റ് 2021ല്‍ മനോജ്കുമാര്‍ നാഗസാംപിഗെയും പങ്കെടുക്കുന്നുണ്ട്. മലയാളിയുടെ വായനാശീലത്തിന് ഡിജിറ്റൽ മുഖം നൽകിയ മനോരമ ഒാൺലൈൻ സംഘടിപ്പിക്കുന്ന ദേശീയ ഡിജിറ്റൽ സംഗമത്തിന്റെ നാലം ഭാഗം ഒക്ടോബർ 23 നാണ് നടക്കുന്നത്.
കോവിഡ് സൃഷ്ടിച്ച തകർച്ചയിൽനിന്നു കരകയറി പുതിയ അവസരങ്ങൾ കണ്ടെത്താനും വളർച്ചയുടെ പാതയിലേക്കു തിരികെയെത്താനും ആഗോള സാമ്പത്തിക രംഗം നടത്തുന്ന പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മനോരമ ഓൺലൈൻ ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ് ഡിജിറ്റൽ സംഗമത്തിന്റെ നാലാം പതിപ്പിന് അരങ്ങൊരുങ്ങുന്നത്.
ടെക് വിദഗ്ധരും മറ്റു മേഖലകളിൽ നിന്നുള്ള പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കും. സാങ്കേതിക രംഗത്ത് സ്വാധീനം ചെലുത്തിയവർ, മികച്ച ബ്രാൻഡുകളുടെ തലവൻമാർ, ബിസിനസ് അനുഭവങ്ങൾ പങ്കുവെക്കുന്നവർ, സ്റ്റാർട്ടപ്പുകൾ എന്നിവരുടെ കൂടിച്ചേരൽ കൂടിയാണ് ‘ടെക്സ്പെക്റ്റേഷൻസ് എജ്യൂക്കേറ്റ്’ നാലാം പതിപ്പ്.