ഗൂഡല്ലൂർ ∙ കടുവ പേടി മാറിയപ്പോൾ ആന പേടിയിൽ നാട്ടുകാർ. ശ്രീമധുര പഞ്ചായത്തിലെ ഓടക്കൊല്ലിയിൽ ഇന്നലെ രാത്രിയിൽ കാട്ടാന വീട് തകർത്തു. ഓടക്കൊല്ലിയിലെ മണിയുടെ വീടാണ് ഇന്നലെ പുലർച്ചെയെത്തിയ കാട്ടാന തകർത്തത്. വീടിന്റെ അടുക്കള ഭാഗം പൂർണമായും കാട്ടാന തകർത്തു. ഭാഗ്യം കൊണ്ടാണു വീട്ടിലുണ്ടായിരുന്ന മണിയുടെ കുടുംബം രക്ഷപ്പെട്ടത്. ആന വീടു പൊളിക്കുന്ന ശബ്ദം കേട്ടു സമീപവാസികൾ ഓടിയെത്തി ബഹളം വച്ചാണു കാട്ടാനയെ തുരത്തിയത്.
ഈ ഭാഗത്ത് സ്ഥിരമായി ഇറങ്ങുന്ന വിനായകൻ എന്ന കാട്ടാനയാണു വീടുകൾ തകർക്കുന്നത്. കോയമ്പത്തൂർ ഭാഗത്ത് കൃഷിയിടത്തിൽ നാശനഷ്ടം വരുത്തിയ ആനയാണു വിനായകൻ. കോയമ്പത്തൂരിൽ നിന്നും പിടികൂടിയ ഈ ആനയെ പിന്നീട് മുതുമലയിൽ തുറന്നു വിട്ടു. ഇതിനെതിരെ നാട്ടുകാർ അന്നു പ്രതിഷേധിച്ചിരുന്നു. 6 മാസം വനത്തിൽ നിന്ന ശേഷം വനാതിർത്തിയിലെ ഗ്രാമങ്ങളിലേക്ക് ഇറങ്ങി വീടുകൾ തകർത്തു തുടങ്ങി. വീടുകൾ തകർത്ത് ഭക്ഷ്യ വസ്തുക്കൾ തിന്നുകയാണ് ആനയുടെ ലക്ഷ്യം.
രണ്ടര വർഷത്തിനുള്ളിൽ ഈ പ്രദേശത്ത് മാത്രം 14 വീടുകൾ ഈ ആന തകർത്തു. ഭാഗ്യം കൊണ്ടാണ് ജീവഹാനി സംഭവിക്കാതെ പലരും രക്ഷപ്പെടുന്നത്. ജനങ്ങൾ സംഘം ചേർന്നു തുരത്തിയാലും വനത്തിലേക്കു പോകാതെ നാട്ടിൽ തന്നെ നിൽക്കും. കുറച്ചു ദിവസമായി ഈ കാട്ടാനയുടെ ശല്യം ഇല്ലായിരുന്നു. കടുവ ഇറങ്ങിയതോടെ കടുവയെ തിരയുന്ന സംഘം ഇവിടെ തിരച്ചിൽ ആരംഭിച്ചതോടെ ആന വനത്തിലേക്കു മടങ്ങി. ദൗത്യസംഘം കടുവയെ പിടികൂടി മടങ്ങിയതോടെ ആന തിരിച്ചെത്തി.
ഇതോടെ നാട്ടുകാരുടെ ഉറക്കം നഷ്ടപ്പെട്ടു. കാട്ടാനയെ വനത്തിലേക്ക് തുരത്തുകയോ പിടികൂടുകയോ ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിനായകൻ ആനയുടെ ശല്യത്തില് നിന്നു സംരക്ഷണം നൽകണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ഒട്ടേറെ തവണ വനംവകുപ്പ് മന്ത്രിയെ കണ്ടു പരാതി നൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഒന്നുമുണ്ടായില്ല.