പൊന്നാനി ∙ വള്ളം മുങ്ങി മത്സ്യത്തൊഴിലാളികൾ അപകടത്തിൽപെട്ട മന്ദലാംകുന്ന് തീരത്തുനിന്ന് ഒരു മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 9നു ബേപ്പൂരിൽ നിന്നു പോയ ചെറാട്ടയിൽ ബോട്ടിലെ തൊഴിലാളിയായ രാമനാട്ടുകര കുറ്റിയിൽ താഴം കുന്നത്ത് പറമ്പിൽ സിദ്ദിഖിന്റെ(57)മൃതദേഹമാണ് പൊന്നാനിക്ക് പടിഞ്ഞാറു 12 നോട്ടിക്കൽ മൈൽ അകലെ കടലിൽ കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച മന്ദലാംകുന്ന് ഭാഗത്ത് 16 നോട്ടിക്കൽ മൈൽ അകലെ വച്ച് അപകടത്തിൽപെട്ട വള്ളത്തിലെ ബീരാൻ കുട്ടി, ഇബ്രാഹിം, മുഹമ്മദാലി എന്നിവർക്കുവേണ്ടിയുള്ള തിരച്ചിലിനിടെയാണ് സിദ്ദിഖിന്റെ മൃതദേഹം കണ്ടെത്തിയത്.
ഭാര്യ: സക്കീന(മുൻ രാമനാട്ടുകര പഞ്ചായത്ത് അംഗം). മക്കൾ: നംഷീദ്(സീനിയർ ക്ലാർക്ക് വാഴക്കാട് പഞ്ചായത്ത്), നസീഫ് (സൗദി), നിയാസ് ഹുസൈൻ, ആമിനത്ത് നാസിയ. മരുമക്കൾ: അബൂബക്കർ സിദ്ദിഖ്, റുക്സാന, തസ്നീം, സൗഫില.സർക്കാർ ചെലവിൽ 15 ബോട്ടുകളാണ് ഇന്നലെ തിരച്ചിലിനിറങ്ങിയത്. ഇന്നലെ തിരൂർ ആർഡിഒ ടി.സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ മത്സ്യത്തൊഴിലാളി പ്രതിനിധികളുടെ അടിയന്തര യോഗം ചേർന്നിരുന്നു. തിരച്ചിലിന് ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് തുക അനുവദിക്കാമെന്ന് ഉറപ്പു നൽകി.
രക്ഷാപ്രവർത്തനം നമ്മുടെ ജോലിയല്ല;നോക്കിനിന്ന് തുറമുഖ വകുപ്പ്
പൊന്നാനി ∙ കടലിൽ അപകടമുണ്ടായാൽ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും മുന്നിട്ടിറങ്ങിയിരുന്ന തുറമുഖ വകുപ്പ് ഇപ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുന്നു. വകുപ്പിന് കീഴിൽ സുരക്ഷാ ബോട്ട് വരെ സ്വന്തമായി ഉണ്ടായിരുന്നിടത്താണ് ഇൗ അവസ്ഥ. പൊന്നാനി കടപ്പുറത്തുനിന്ന് മീൻപിടിത്തത്തിനിറങ്ങിയ വള്ളം അപകടത്തിൽപെട്ട് തൊഴിലാളികളെ കാണാതായിട്ട് 5 ദിവസം കഴിഞ്ഞു. സ്വന്തം ചെലവിൽ ഇന്ധനം നിറച്ച് ഇരുപതോളം ബോട്ടുകാർ തിരച്ചിലിനിറങ്ങി.
അത്ര തന്നെ വള്ളക്കാരും മത്സ്യത്തൊഴിലാളികൾക്കായി കടലിൽ തിരഞ്ഞു. എന്നിട്ടും തുറമുഖ വകുപ്പിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നുമുണ്ടായില്ല. തിരയാനും രക്ഷാപ്രവർത്തനം നടത്താനും തുറമുഖ വകുപ്പിന് ചുമതലയില്ലെന്നാണ് വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. നിലവിൽ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നുണ്ട്. പഴയ മീൻപിടിത്ത ബോട്ട് വാടകയ്ക്കെടുത്താണ് ഫിഷറീസ് വകുപ്പ് തിരച്ചിൽ നടത്തുന്നത്. നിശ്ചിത വേഗത്തിൽ മാത്രമേ ഇൗ സുരക്ഷാ ബോട്ട് നീങ്ങുകയുള്ളൂ. തീരദേശ പൊലീസിനും പേരിന് ഒരു സ്പീഡ് ബോട്ടുണ്ട്.
മുഴുവൻ സമയവും കടലിൽ ഇറങ്ങേണ്ടി വരുന്ന ഇൗ രക്ഷാ ബോട്ടിൽ അറ്റകുറ്റപ്പണി നടത്താത്തതായി ഒരിടവും ബാക്കിയില്ല. പലപ്പോഴും ഓട്ടത്തിനിടയിൽ തകരാറു സംഭവിച്ചിട്ടുണ്ട്. കടൽ നിരീക്ഷണം മാത്രമാണ് തീരദേശ പൊലീസിന്റെ ചുമതലയെന്നും രക്ഷാ പ്രവർത്തനം തീരദേശ പൊലീസിന്റെ ഭാഗമല്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. ഫിഷറീസ് സ്റ്റേഷനു വേണ്ടി പൊന്നാനി ഫിഷിങ് ഹാർബറിൽ ഒരു കെട്ടിടം നിർമിച്ച് ഉദ്ഘാടനം കഴിച്ചിട്ടിട്ട് വർഷങ്ങൾ കഴിഞ്ഞു. ഒരു ഉദ്യോഗസ്ഥൻ പോലും വന്ന് ആ ഓഫിസ് തുറന്നിട്ടില്ല.