ശ്രീനഗർ: ഭീകരവേട്ട തുടർന്ന് ഇന്ത്യൻ സൈന്യം. സൈന്യം ഷോപ്പിയാനിലെ ഒരു ജനവാസമേഖലയിൽ തമ്പടിച്ച ഭീകരരെ വളഞ്ഞതായാണ് റിപ്പോർട്ട്. ഭീകരർ വെടിവെയ്‌ക്കുന്നതായും സൈന്യം കരുതലോടെ നീങ്ങുന്നതായാണ് റിപ്പോർട്ട്. ജമ്മുകശ്മീർ പോലീസും സി.ആർ.പി.എഫും സംയുക്തമാ നീക്കമാണ് നടത്തുന്നതെന്ന് ജമ്മുകശ്മീർ ഐ.ജി.വിജയ് കുമാർ അറിയിച്ചു.
11 സാധാരണക്കാരെ വിവിധ സ്ഥലങ്ങളിൽ ഭീകരർ വധിച്ചതിന് തിരിച്ചടിക്കുന്ന സൈന്യം ഇതുവരെ 20 ഭീകരരെ വകവരുത്തിക്കഴിഞ്ഞു. വനപ്രദേശങ്ങളിലും ജനവാസ മേഖലകളിലും തമ്പടിച്ച ഭീകരർക്കെതിരെ അതിശക്തമായ ഏറ്റുമുട്ടലാണ് നടക്കുന്നത്. മുമ്പും ഷോപ്പിയാൻ മേഖല ഭീകരർക്ക് പ്രാദേശിക സഹായം നൽകുന്ന നിരവധി പേരുള്ള പ്രദേശമായതിനാൽ സൈന്യം കൃത്യമായ സൂചനകളുടെ അടിസ്ഥാനത്തിൽ മാത്രമാണ് മുന്നേറുന്നത്. കരസേനാ മേധാവി
എം.എം.നരവാനേ ജമ്മുകശ്മീരിലുള്ളതിനാലും വരുന്ന ശനിയാഴ്ച കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായുടെ കശ്മീർ സന്ദർശനം തീരുമാനിച്ചിരിക്കുന്നതിനാലും കനത്ത സുരക്ഷയാണ് ജമ്മുകശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്.
















