ആലുവ∙ ആർക്കോണത്തു നിന്നെത്തിയ ദുരന്ത നിവാരണ സേനയുടെ നാലാം ബറ്റാലിയനിലെ ഒരു കമ്പനി ആലുവയിൽ ക്യാംപ് തുടങ്ങി. ഏതു തരത്തിലുള്ള അടിയന്തര സാഹചര്യവും നേരിടാൻ പരിശീലനം ലഭിച്ച 22 പേരാണു സംഘത്തിൽ ഉള്ളത്.
പെരിയാറിന്റെ തീരത്തു തോട്ടുമുഖം വൈഎംസിഎയിലാണ് ഇവർക്കു താമസ സൗകര്യം ഒരുക്കിയിട്ടുള്ളത്. വെളളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പുഴയിലൂടെ തന്നെ സേനയ്ക്ക് എത്താൻ കഴിയുമെന്നു റൂറൽ എസ്പി കെ. കാർത്തിക് പറഞ്ഞു. കമൻഡാന്റ് രാം ബാബുവും എസ്ഐ പ്രമോദ് കുമാറുമാണു സേനയുടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നത്.
















