കോഴിപ്പുറത്ത് മാധവ മേനോന്റെ മദ്യവിരുദ്ധ സമരത്തെ കുറിച്ച് എഴുത്തുകാരൻ രാജീവ് കുമാർ എഴുതുന്ന പംക്തി
കള്ളുകുടിയന്മാരുടെ പള്ളക്കടിക്കുന്ന നിയമം ആദ്യം വന്നത് 1787 ൽ തിരുവിതാംകൂറിലായിരുന്നു. മഹാരാജാവിന്റെ കൽപ്പന! പനഞ്ചാരായം കുടിക്കുന്നത് കുറ്റകരമായി. അങ്ങനെ വല്ലവനും വാറ്റി കുടിക്കുന്നതു കണ്ടാൽ അവന്റെ വസ്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടുന്ന നിയമത്തെപ്പറ്റി ഒന്നാലോചിച്ചു നോക്കുക!തീക്കട്ട കഴുകി കരിക്കട്ടയാക്കുന്ന പരിപാടിയായിരുന്നു അത്.കുടിച്ചു പിമ്പിരിയായ തീക്കട്ട നായന്മാർ അതിൽ പിന്നെ കഴുകിയ കരിക്കട്ടകളായി എന്ന് പറഞ്ഞാൽ മതിയല്ലോ.
ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് കോൺഗ്രസ്സിന്റെ അജണ്ടയായിരുന്നു മദ്യവർജനം. കുടി തടയാൻ എന്തൊക്കെ പെടാ പാടാണ് അവർ നടത്തിയത്. എന്നിട്ട് ഫലം കണ്ടോ? അതും ഇല്ല. തുര ന്ന്തുരന്ന് നേരം പുലർന്നതു മാത്രം മിച്ചം.1937 ൽ മദ്യനിരോധന നിയമം വന്നതാണ് 1947 ഒക്ടോബറിലാണ് മലബാറിൽ കൂടി ആ നിമയം ബാധകമാക്കിയത്. അങ്ങനെ മലബാർ മദ്യവർജന മേഖലയായി. എല്ലാരും ഡീസന്റായി. തീർച്ചയും മൂർച്ചയുമില്ലാത്ത ഭരണാധികാരികൾ വന്നാലങ്ങനെയാണ്! പിൽക്കാലത്തെ എ.കെ.ആന്റണിയുടെ ചാരായനിരോധനം പോലെയാവും.
തിരുവിതാംകൂറിലും കൊച്ചിയിലും ഏതാനും താലൂക്കുകളിൽ മാത്രമേ വാറ്റ് നിരോധിച്ചിരുന്നുള്ളൂ. വൻപിച്ച പരാജയമായി. കള്ളവാറ്റ് തുടങ്ങി. സർക്കാരിന് കിട്ടാനുള്ള കാശ് വെറുതെ കളഞ്ഞുകുളിച്ചു.അങ്ങനെ 1967 മേയ് 1 മുതൽ മദ്യനിരോധനം പിൻവലിച്ചു. കള്ള്ഷാപ്പും ചാരായ ഷാപ്പും സജീവമായി. സംഘടിത തൊഴിലാളി പ്രസ്ഥാനം അന്തിമയങ്ങിയാൽ കള്ളു കുടത്തിലെ ഈച്ചയായങ്ങനെ പാറിയല്ലോ കേരളത്തിൽ.
കോഴിപ്പുറത്ത് മാധവ മേനോന്റെ ആത്മകഥയിലെ രസകരമായൊരദ്ധ്യായമുണ്ട്. കള്ളു ഷാപ്പടപ്പിക്കാൻ പോയൊരനുഭവം. അത് ഒടുവിൽപ്പറയാം.അതിന് മുമ്പ് ആരാണ് കോഴിപ്പുറത്ത് മാധവ മേനോൻ എന്ന് പരിശോധിക്കാം. 2021 ൽ മലബാർ കലാപവുമായി ബന്ധപ്പെട്ട് കമ്യൂണിസ്റ്റ്കാരുടെ ചീത്ത മുഴുവൻ കേട്ട ഒരു മാധവൻ നായരുണ്ട്. കെ.മാധവൻ നായർ! അദ്ദേഹം ആ കലാപത്തെ കണ്ടതിനെ ഇനി ആക്ഷേപിക്കാനൊന്നുമില്ലെന്നു മാത്രമല്ല നിയമസഭയിൽ കുണ്ടണി കാട്ടിയത് മുഴുവൻ ക്യാമറ ട്രിക്കാ
യിരുന്നെന്ന് കോടതിയിൽ സർക്കാർ വാദിച്ചതു പോലെ കെ.മാധവൻ നായർ കെട്ടിച്ചമച്ചതാണെന്ന് മാർക്സിസ്റ്റ് ചതുരവടിവായന്മാർ വാദിച്ചു കൊണ്ടുമിരിക്കുന്നു. ആ ചരിത്രം മുസ്ലീം വിരുദ്ധമാണു പോലും. ആ കെ.മാധവൻ നായരല്ല ഈ കെ.മാധവ മേനോൻ. അവർ തമ്മിൽ കട്ട സൗഹൃദമാണ് . രണ്ടു പേരും കെ.പി.സി.സി. പ്രസിഡന്റുമാരായിട്ടുണ്ട്.
ഞാനതിലേക്ക് കടക്കുന്നില്ല. രാഷ്ട്രീയമല്ലേ! തലയെനിക്കു വേണം വാലു നിനക്ക് തരികയുമില്ലെന്ന പക്ഷക്കാരാണധികവും.കോഴിപ്പുറത്ത് മാധവൻ നായർ കോൺഗ്രസ്സിന്റെ പ്രസിഡന്റായിരുന്ന ആളല്ലേ? നാലഞ്ച് തവണ ജയിലിൽ കിടന്നില്ലേ? ഭാര്യ എ.വി.കുട്ടിമാളുവമ്മയും ചില്ലറക്കാരിയാണോ ?
ഭർത്താവിനോടൊപ്പം കൈക്കുഞ്ഞിനെയും മാറത്തടക്കി ജയിലിലും അവർ കിടന്നിട്ടുണ്ട്. ആ തഞ്ചത്തിന് എം.ടി. ഒരു സിനിമ വരെ എടുത്തു.തവിട് തിന്നാലും തകൃതി കളയരുതെന്ന പക്ഷക്കാരായിരുന്നു കേശവമേനോന്റെ കോൺഗ്രസ്സ്.
മലബാർ കലാപ ത്തിനുശേഷം അഭയാർഥി പ്രശ്നം ഒന്നൊതുങ്ങിയപ്പോൾ കെ.പി. കേശവമേനോൻ നല്ല നാല് നായന്മാരേയും കൂട്ടി 1923 മാർച്ചിൽ തുടങ്ങിയതല്ലേ മാതൃഭൂമി ? രണ്ട് നമ്പൂതിരിമാരുമുണ്ടായിരുന്നു. കുറൂർ നമ്പൂതിരിപ്പാടും കൃഷ്ണ സ്വാമി അയ്യരും.കെ.പി. കേശവമേനോൻ തലപ്പത്തങ്ങിരുന്നു. അവിടെയും കെ.മാധവൻ നായരുണ്ടായിരുന്നു. കെ.മാധവ മേനോനും.
അങ്ങനെ നായർ നമ്പൂതിരി പാരമ്പര്യമുള്ള മാതൃഭൂമിയിൽ കമൽറാം സജീവ് വന്ന് ഹരീഷിനെക്കൊണ്ട് മീശ പിരിപ്പിച്ചാൽ എം.പി.വീരേന്ദ്രകുമാറായാലും നോക്കി നിൽക്കുമോ.ആ മീശവടിച്ചങ്ങ് കളഞ്ഞു. ബാക്കിയുള്ളവരെ ചില്ലറയും കൊടുത്ത് ഇറക്കി വിട്ടു. അതല്ലേ നടന്നത്. കലിക്കെർവ് കൊണ്ട് ഇനി ആ പടി ചവിട്ടില്ലെന്ന് പറഞ്ഞു പോയ പേനയുന്തികൾ പലരും ചെറൂട്ടി റോഡിലൂടെ മഷിനിറക്കാനെന്ന ഭാവത്തിൽ തേരാപ്പാരാനടന്നിട്ട് ആഴ്ചപ്പതിപ്പിന്റെ വാതിൽക്കൽ ചെന്ന് “എന്നെ വിളിച്ചോ” എന്ന് ചോദിക്കാറുണ്ടത്രേ! അതിൽ ആണും പെണ്ണും ഒരുപോലെ പെടും.
മലയാളത്തിൽ “താരാ മൈത്രകം” എന്നൊരു ചൊല്ലുണ്ട്. സ്നേഹ വിശേഷമാണത്. അകാരണമായി സംഭവിക്കുന്ന പ്രീതി. ഒരാൾക്ക് മറ്റൊരാളിൽ പ്രീതിയുണ്ടാകുന്നത് സ്വാഭാവികം. ഈ പ്രീതി അങ്ങ് കൂടിപ്പോയാൽ നാല് വട്ടം കവറ ടിക്കും. അങ്ങനെ ” താരാ മൈത്രക”മാകും. അങ്ങനെയായിപ്പോയാൽ ത്രിശങ്കുവിനെപ്പോലെ ചെറൂട്ടി റോഡിൽ മണ്ടേണ്ടിവരും.താളിയൊടിക്കാൻ തെങ്ങിൽ കേറുന്നവന്മാരെപ്പോലെയാകും.
1897 ജൂൺ 28 ാം തീയതി കോഴിക്കോട് വക്കീലായിരുന്ന ചേലനാട്ട് അച്യുതമേനോന്റെയും കോഴിപ്പുറത്ത് ഉണ്ണിയമ്മയുടേയും പുത്രനായി ജനിച്ച മാധവ മേനോൻഇന്റർമീഡിയറ്റ് ജയിച്ച ഉടനെ തിരുവനനന്തപുരം സെക്രട്ടേറിയറ്റിൽ അന്നത്തെ ദിവാൻ മന്നത്ത് കൃഷ്ണൻ നായരുടെ പിൻബലത്തിൽ ഉദ്യോഗം ലഭിച്ചു. കുറെക്കാലം ജോലി നോക്കിക്കഴിഞ്ഞ് തിരുവനന്തപുരം കോളേജിൽ ചേർന്ന് മലയാളം ഐഛിക വിഷയമെടുത്ത് ബി.എ.ഒന്നാം റാങ്കിൽ പാസ്സായി. ഉദ്യോഗത്തിലിരുന്നു കൊണ്ട് എഫ്.എൽ. പരീക്ഷയും പാസ്സായി. മഹാത്മജിയുടെ ആഹ്വാനം ചെവിക്കൊണ്ട് സെക്രട്ടേറിയറ്റിലെ ഉദ്യോഗം വലിച്ചെറിഞ്ഞ് മലബാറിലെ പെരുവഴിയിലിറങ്ങിയതാണ്. പിന്നെ കോൺഗ്രസ്സിലിറങ്ങി. പിന്നെ 1971 സെപ്റ്റംബർ ഒന്നാം തിയതി കൊരട്ടിയിൽ മകന്റെ വസതിയിൽ മരിക്കുന്നതിനിടയിൽ മദ്രാസ് നിയമസഭാംഗം, മദ്രാസ് മന്ത്രിസഭാംഗം വിദ്യാഭ്യാസ മന്ത്രി രാജ്യസഭാംഗം എന്നി നിലകളിലെല്ലാം ശോഭിച്ചിരുന്നു.
അദ്ദേഹത്തിന്റെ ആത്മകഥയിലെ ഒരു ഭാഗമുണ്ട്. 1921 കാലത്ത് ഗാന്ധിജിയുടെ വിളി കേട്ട് സെക്രട്ടേറിയറ്റിൽനിന്നിറങ്ങി മലബാറിൽ കള്ളുഷാപ്പ് പിക്കറ്റ് ചെയ്യാൻ പോയതിന്റെ അനുഭവം. അന്നത്തെ മലബാറിലെ കോൺഗ്രസ്സിന്റെ ആദ്യ അജണ്ട കൂടിയന്മാരുടെ കുടി നിർത്തുക എന്നതായിരുന്നു.
അന്ന് മേനോന് പ്രായം 25 വയസ്സ് . കുട്ടിമാളു അമ്മയെ കെട്ടുന്നതിന് രണ്ട് മൂന്ന് വർഷം മുമ്പാണ്.
ആദ്യ ദിവസം കള്ളു കുടിക്കാൻ വന്നവരെയെല്ലാം ” അമ്മാവാ കുടിക്കരുതേ” എന്നഭ്യർഥിച്ച് മടക്കി അയച്ചു.”നാളെ ഇനി പിക്കറ്റിങ്ങിനെന്നും പറഞ്ഞ് ഷാപ്പിന് മുമ്പിൽ കണ്ടു പോയൽ ബാക്കി വരുന്ന കള്ളു കൊണ്ട് ഞങ്ങൾ അഭിഷേകം ചെയ്യും !നോക്കിക്കോ!” എന്ന് കള്ളുഷാപ്പ് ഉടമകൾ പറഞ്ഞു.
പിറ്റേന്നാൾ പിക്കറ്റിങ്ങിന് വന്നപ്പോൾ പറഞ്ഞതുപോലെ ലവന്മാർ നടത്തുകയും ചെയ്തു. കള്ളഭിഷേകം!”ഇനി നാളെ ഇവിടെ വന്നാൽ കള്ളല്ല തലവഴി ഒഴിക്കുക. നോക്കിക്കോ. “ഷാപ്പുകൾക്ക് കലികയറി.ബാക്കി കോഴിപ്പുറത്ത് മാധവൻ നായരുടെ ആത്മകഥയിൽ നിന്ന് പകർത്തുന്നു:
“ഞങ്ങൾ ഷാപ്പിന്റെ മുന്നിൽ എത്തിയപ്പോൾ ഷാപ്പിന്റെ വടക്കു വശത്തായി നാല് ബക്കറ്റ് നിറയെ പഴയ അമേദ്യം ഇരിപ്പുണ്ടായിരുന്നു. എങ്കിലും ഞങ്ങൾക്കു ഭയമുണ്ടായില്ല. പറയുകയല്ലാതെ അമേദ്യാഭിഷേകം ആരെങ്കിലും ചെയ്യുമോ എന്നായിരുന്നു ഞങ്ങളുടെ വിചാരം. നേരം പത്തുമണിയായി. ഞങ്ങൾ എത്തുന്നതിന് മുമ്പു തന്നെ കള്ളുഷാപ്പിനകത്ത് സ്ഥലം പിടിച്ചിരുന്ന രണ്ട് മുൻസിപ്പൽ ജീവനക്കാർ ആ സമയത്തു പുറത്തു വന്നു. വളരെപ്പെട്ടന്ന് ഞങ്ങൾ വിചാരിക്കാതിരുന്നപ്പോൾ അവർ അമേദ്യബക്കറ്റുകൾ എടുക്കലും ഞങ്ങളുടെ തലയിൽ ഒഴിക്കലും ഒരേ സെക്കന്റിൽ കഴിഞ്ഞു. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു ത്യാഗം തന്നെയായിരുന്നു. ചുറ്റും കൂടിയ ആളുകൾ രോഷാകുലരായി അവർ എല്ലാ നിയന്ത്രണങ്ങളും വിട്ട് കയറി ഷാപ്പുതല്ലിത്തകർത്തു.
ഞങ്ങളുടെ ദയനീയ നില കണ്ട് അടുത്തുള്ള പ്രസ്സിന്റെ ഉടമസ്ഥൻ കുറുപ്പത്തു കേശവമേനോൻ ഞങ്ങളെ വിളിച്ചു പ്രസ്സിലേക്കു കൊണ്ടുപോയി. നല്ലവണ്ണം കുളിക്കാനുള്ള ഏർപ്പാടുണ്ടാക്കി. ഞങ്ങൾക്ക് പുതിയ മുണ്ടും ബനിയനും വാങ്ങിത്തന്നു. ഞങ്ങളെ അദ്ദേഹം അനുമോദിച്ചനു ഗ്രഹിച്ചു. “അല്ലാതെ പിൻതിരിപ്പിക്കുകയല്ല ചെയ്തത്.നോക്കണേ എന്തൊക്കെ അവർ സഹിച്ചു.എന്നിട്ടും കള്ളുകച്ചവടം കൊഴുത്തതല്ലാതെ ….?അങ്ങനെ ഏറെ നാളുകൾ പാഴാക്കിക്കളഞ്ഞല്ലോ പാവത്താൻമാർ എന്നാണ് ഇപ്പോൾ തോന്നുക.