കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ അന്താരാഷ്ട്ര കാർഗോ സർവീസിന് തുടക്കം.അന്താരാഷ്ട്ര കാർഗോ സർവീസ് വഴി പ്രതിവർഷം 20,000 ടൺ ചരക്ക് നീക്കമാണ് ലക്ഷ്യമിടുന്നത്. രണ്ടര വർഷത്തെ കാത്തിരിപ്പിനൊടുവിൽ കാർഗോ സർവീസ് യാഥാർത്യമായതോടെ വിമാനത്താവളത്തിന്റെ മുഖഛായ മാറുകയാണ്. നിലവിൽ യാത്രാ വിമാനങ്ങളിലായിരിക്കും ചരക്കുനീക്കം.
നാലുടൺ വരെ ഒരു വിമാനത്തിൽ കൊണ്ടുപോകാൻ കഴിയും. മുഴുവനായും ഓൺലൈനായാണ് സേവനങ്ങൾ. കൂടുതൽ വിമാനക്കമ്പനികളെ ആകർഷിക്കാനായി ഒരു വർഷത്തേക്ക് ലാംഡിംഗ് പാർക്കിംഗ് ഫീസുണ്ടാകില്ല. കാർഗോ വിമാനങ്ങളെ കണ്ണൂരിൽ എത്തിക്കാനുള്ള നീക്കവും ഇതിനൊപ്പം നടക്കുന്നുണ്ട്. ഇതിനായി വിവിധ കമ്പനികളുമായി ചർച്ച നടത്തി.മലബാറിലെ കയറ്റുമതി സാധ്യതയുള്ള എല്ലാ വ്യവസാ യങ്ങൾക്കും കാർഗോ സർവീസ് സഹായകമാകും.