മുംബൈ: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന് ഖാന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുംബൈ എന്‍ഡിപിഎസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്.ആര്യനെ കൂടാതെ കേസിൽ അറസ്റ്റിലായ മറ്റ് രണ്ട് പേരുടെ ജാമ്യാപേക്ഷയിലും കോടതി വിധി ഇന്നുണ്ടാകും.
ഒക്ടോബർ രണ്ടിനാണ് മുംബൈയിലെ ആഡംബര കപ്പലിൽ ലഹരി പാർട്ടിക്കിടെ നടന്ന എൻസിബി റെയ്ഡിൽ ഷാരൂഖ് ഖാന്റെ മകൻ ഉൾപ്പെടെ എട്ട് പേർ പിടിയിലാകുന്നത്. കേസിൽ ഇതുവരെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്.’നിലവില്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലാണ് ആര്യന് കഴിയുന്നത്.