റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഗുരുതര നിലയിലുള്ളവരുടെ എണ്ണം നൂറിൽ താഴെയായി. ചൊവ്വാഴ്ചയിലെ പ്രതിദിന കണക്കിൽ ആകെ 90 പേർ മാത്രമാണ് ഗുരുതരാവസ്ഥയിൽ ഉള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.
രാജ്യത്ത് പുതുതായി 49 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുള്ളവരിൽ 38 പേർ സുഖം പ്രാപിച്ചു. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തു.ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,48,018 ഉം രോഗമുക്തരുടെ എണ്ണം 5,37,037 ഉം ആയി. ആകെ മരണസംഖ്യ 8,767 ആയി ഉയർന്നു. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.